ഗാസിയാബാദ്•ന്യൂഡല്‍ഹിയ്ക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാധ്യമ പ്രവര്ത്തകന് അജ്ഞാതരുടെ വെടിയേറ്റു
ഹിന്ദി വാര്‍ത്താ ചാനലായ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ അനുജ് ചൗധരിയ്ക്കാണ് വെടിയേറ്റത്. വീട്ടില്‍ വച്ചായിരുന്നു ആക്രമണം.
വ്യക്തിപരമായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. മറ്റു സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൗധരിയുടെ നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
Post Your Comments