KeralaLatest NewsNews

മുൻ ഡിവൈഎസ്പിയുടെ കുടുംബത്തെ പോലീസ് മർദ്ദിച്ചെന്നു പരാതി

ആലപ്പുഴ : അയൽവാസികളുടെ പരാതിയിൽ മുൻ ഡിവൈഎസ്പിയുടെ ഭാര്യയേയും മകളെയും ചെറുമകളെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന് പരാതി. ചേർത്തല തെക്ക് കുറുപ്പൻകുളങ്ങര പാർവതി നിവാസിൽ പരേതനായ റിട്ട : ഡിവൈഎസ്പി ദാമോദരന്റെ ഭാര്യ അമ്പിളിയാണ് പരാതി നൽകിയിരിക്കുന്നത്. അമ്പിളിയും ചെറുമകൾ പാർവതിയും ചേർത്തല ഗവ : താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

അയൽവാസികളുടെ പരാതിയിൽ ഇന്നലെ രാവിലെ അർത്തുങ്കൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പോലീസുകാർ പരാതിക്കാർക്ക് അനുകൂലമായി സംസാരിച്ചപ്പോൾ മുൻ ഡിവൈഎസ്പിയുടെ ഭാര്യയാണെന്ന് പറഞ്ഞു. അതോടെ പോലീസുകാർ അവഹേളിച്ചു. സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഫോൺ എറിഞ്ഞു പൊട്ടിച്ചു.ചെറുമകളുടെ കാലിൽ ചവിട്ടി. അമ്പിളിയുടെ പരാതിയെ തുടന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാൽ തങ്ങൾ ഇതൊന്നും ചെയ്തിട്ടില്ലെന്ന് അർത്തുങ്കൽ എസ് ഐ ജിജിൻ ജോസഫ് പറഞ്ഞു. അയൽവാസികളുമായി ഉണ്ടായ പ്രശ്നത്തിൽ അഡീഷണൽ എസ് ഐ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ ഒന്നും അംഗീകരിക്കാതെ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു ഇവരെന്നും മൊബൈൽ ഫോൺ പൊട്ടിച്ചിട്ടില്ലെന്നും എസ് ഐ അറിയിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ചേർത്തല ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button