കോഴിക്കോട്: വിവാദ മെഡിക്കൽ ബിൽ വിഷയത്തിൽ ബെന്നി ബെഹനാന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്തുന്നതിനായി ബില്ല് കൊണ്ടുവന്നതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്ന് ബെന്നി ബെഹനാന്‍ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് സുധാകരൻ രംഗത്തെത്തിയത്. യുഡിഫ് നേതാക്കള്‍ ഒറ്റക്കെട്ടായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപറയാനും ചിലര്‍ നടത്തുന്ന ആദര്‍ശ തള്ളല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതുപോലെയാണെന്നും,കോണ്‍ഗ്രസ് യുഡിഫ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതു കൂടിയാണ് ബെന്നി ബെഹനാന്റെ വെളിപ്പെടുത്തലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ ;
സ്വാശ്രയ അഴിമതി ന്യായികരണ ബില്ലിന്റെ പേരിൽ വൻ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് യുഡിഫ് നേതാക്കളെ അപകീര്തിപെടുത്തുന്നതുകൂടിയാണ് .യുഡിഫ് നേതാക്കൾ ഒറ്റക്കെട്ടായും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപറയാനും ചിലർ നടത്തുന്ന ആദർശ തള്ളൽ
മലർന്നു കിടന്നു തുപ്പുന്നതുപോലെയാണ് ?
ഉമ്മൻ ചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ
പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ് .അത് ദുർവ്യാഖ്യാനം ചെയ്യരുത് .,
കയ്യടിക്കുള്ളതുമാകരുത്.
എമ്മല്ലമാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു ,പരസ്പരം ചർച്ച ചെയ്യണമായിരുന്നു .
പിന്നെ ,സ്വാശ്രയക്കൊള്ളക്കാർ എന്നും നമ്മുടെ എൽഡി ഫ് /യുഡിഫ് മിത്രങ്ങളുമായിരുന്നല്ലോ (എ കെ ആന്റണി ഒഴികെ).
അതുകൊണ്ടാണല്ലോ ഗവർണ്ണർ തള്ളിയ ബില്ലിന് വേണ്ടി ഡിഫി ചാനലിൽ ഇരുന്നു വാദിക്കുന്നത് !
അഴിമതി നടന്നിട്ടുണ്ടെങ്കിൽ
പ്രതിയായ സർക്കാരിന് പകരം ജുഡീഷ്യൽ അന്വേഷണം നടത്താൻ നേതാക്കൾ ആവശ്യപ്പെടണം .
Also Read ;വിവാദ മെഡിക്കൽ ബില്ല് : പവനായി ശവമായതിനെ കുറിച്ച് അഡ്വ. ജയശങ്കര്‍
Post Your Comments