ന്യൂഡല്‍ഹി: നവവരന്മാരായ ജവാന്മാര്ക്ക് ജീവിതപങ്കാളികള്ക്കൊത്ത് കഴിയാന്‍ രാജ്യത്താകമാനം ഗസ്റ്റ്ഹൗസുകള്‍ നിര്‍മിക്കാനൊരുങ്ങി ബി.എസ്എഫ്. 192 ഗസ്റ്റ്ഹൗസുകളാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി 2,800ഒാളം മുറികളുടെ നിര്‍മാണത്തിന് ബി.എസ്.എഫ് തുടക്കമിട്ടു.
Read Also: ബി.എസ്.എഫ് നവ വരന്മാരായ ജവാന്മാർക്കായി ഗസ്റ്റ്ഹൗസുകള്‍ നിര്‍മിക്കുന്നു
ജവാന്മാരുടെ മാനസിക സമ്മര്‍ദ്ദവും കുടുംബ പ്രശ്നങ്ങളും കുടുംബവുമൊത്ത് കൂടുതല്‍ സമയം ചിലവഴിക്കുന്നതിലൂടെ കുറക്കാന്‍ സാധിക്കുമെന്നാണ് ബി.എസ്.എഫ് ഡയറക്ടര്‍ കെ.കെ ശര്‍മ വ്യക്തമാക്കിയത്. കൂടാതെ ഒരു നിശ്ചിത കാലയളവില്‍ പങ്കാളിയെ കൂടെ താമസിപ്പിക്കുന്നതിനും അവധിക്കാലങ്ങളില്‍ ഭാര്യമാരേയും മക്കളേയും കൊണ്ടുവരുന്നതിനും അനുമതി നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments