
ഹൈദരാബാദ്: വഴിവക്കിലെ കൃഷിസ്ഥലത്ത് ടെന്റടിച്ച റഷ്യന്‍ വിനോദസഞ്ചാരിയെ കള്ളനാണെന്ന് കരുതി കർഷകൻ മർദ്ദിച്ചു. തെലങ്കാനയിലെ ഭിക്നൂറിൽ വെച്ച് റഷ്യക്കാരനായ വി. ഒളേഗിനാണ് മര്‍ദനമേറ്റത്. നിസാമാബാദില്നിന്നു മഹാരാഷ്ട്രയിലെ ഷിര്‍ദി സന്ദര്‍ശിക്കാന്‍ സൈക്കിളില്‍ പോകുകയായിരുന്ന ഒളേഗ് കടുത്ത മഴയും ഇടിമിന്നലും ഉണ്ടായതോടെ വഴിവക്കിലെ കൃഷിസ്ഥലത്ത് ടെന്റടിക്കുകയായിരുന്നു.
Read Also: രാവിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: വൈകുന്നേരം മാരക ട്വിസ്റ്റ്, അന്തംവിട്ട് അണികള്‍
കൃഷിസ്ഥലത്തിന്റെ ഉടമയായ മഹേന്ദര്‍ റെഡ്ഡി ഇത് കാണുകയും കള്ളനാണെന്ന് കരുതി ഒളേഗിനെ കൈയ്യിലിരുന്ന ടോർച്ച് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. ഇതിനിടെ ശബ്ദംകേട്ടെത്തിയ ചില പ്രദേശവാസികളും ഒളേഗിനെ മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഒളേഗിനെ പിന്നീട് ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments