Latest NewsNewsIndia

ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാക്കൾ പിടിയിൽ

സൂറത്ത്: ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുമായി 2 പേര്‍ പിടിയില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് പേര്‍ വ്യാജ കറന്‍സി വിതരണം ചെയ്യുന്നതായി അമ്രോളി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.ജഗദീഷ്, മുഹമ്മദ് അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്.

also read:10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ

344 നോട്ടുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. 500 രൂപയുടെ 295 വ്യാജ നോട്ടുകളഉം, 200 രൂപയുടെ 1 നോട്ടും, 100 രൂപയുടെ 3 നോട്ടുകളും, 50 രൂപയുടെ 45 വ്യാജ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. തുടർന്ന് പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ 4 ലക്ഷത്തിന്റെ വ്യാജ നോട്ടുകളും പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button