Latest NewsNewsIndia

10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ

വിശാഖപട്ടണം: വിതരണത്തിനായെത്തിച്ച 10 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ കര്‍ണാടകയില്‍ ഡിആര്‍എ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.

2000 രൂപയുടെ 510 വ്യാജ നോട്ടുകളാണ് പിടികൂടിയത്. ബംഗ്ലാദേശില്‍ അച്ചടിച്ചതാണെന്നാണ് സൂചന. പശ്ചിമബംഗാളിലെ ഹൌറയില്‍ നിന്നും ഹൈദരബാദിലേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് പണം പിടികൂടിയത്. പത്രക്കടലാസുകളില്‍ പൊതിഞ്ഞ തലയിണകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button