തൃശ്ശൂര്‍: ഒരു ലെഫ്റ്റിസ്റ്റിന് ഫെമിനിസ്റ്റാകാതിരിക്കാന്‍ സാധിക്കില്ല. എന്നാൽ താനൊരു ലെഫ്റ്റിസ്റ്റും ഒപ്പം ഫെമിനിസ്റ്റുമാണെന്ന് വ്യക്തമാക്കി ദീപ നിശാന്ത്. സ്ത്രീയുടെ ഇടപെടലിന് സമൂഹം ചില അദൃശ്യപരിധികള്‍ വെച്ചിട്ടുണ്ട്. അത് ഭേദിക്കുമ്പോഴാണ്, ‘ഒരു പെണ്ണാണ് ഇത് പറയുന്നത് ‘ എന്ന രീതിയില്‍ സമൂഹം അവളുടെ തന്റേടത്തെ നേരിടുന്നത്. ഇത്രയേറെ സാംസ്‌കാരികമായി പുരോഗമിച്ചിട്ടും നമ്മുടെ സമൂഹം ഇങ്ങനെ പുരുഷമേധാവിത്വമായി തുടരുന്നതെന്തുകൊണ്ടാണ്ടാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറയുകയുണ്ടായി.
Read Also: വിവാദ മെഡിക്കൽ ബില്ല് : പവനായി ശവമായതിനെ കുറിച്ച് അഡ്വ. ജയശങ്കര്‍
ആണ് മാത്രം രാഷ്ട്രീയം സംസാരിക്കുന്ന, തെറി പറയുന്ന, ശരീരത്തെ ആഘോഷിക്കുന്ന, ആസക്തികളെപ്പറ്റിയും ലഹരികളെപ്പറ്റിയും ഉറക്കെ പറയുന്ന ഒരു പുരുഷപ്രാമാണിത്ത സമൂഹമാണ് നമ്മുടേത്. പെണ്ണിന്റെ തുറന്നു പറച്ചിലുകള്‍ അത്തരമൊരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അലോസരമുണ്ടാക്കുന്നതുമാണ്. പെണ്ണിന്റെ മൗനമാഗ്രഹിക്കുന്നവരെ ഒച്ച കൊണ്ടു തന്നെയാണ് നേരിടേണ്ടതെന്നും ദീപാ നിശാന്ത് വ്യക്തമാക്കി.
Post Your Comments