നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ, നേപ്പാളില്‍ സൂക്ഷിച്ചിട്ടുള്ള 950കോടിരൂപയുടെ അസാധുനോട്ടുകള്‍ മാറ്റിനല്‍കണമെന്ന ആവശ്യത്തിന് പിന്നിൽ ദുരുദ്ദേശമാണോ എന്ന സംശയം. നോട്ടുകള്‍ അസാധുവാക്കി സാമ്പത്തികപരിഷ്‌കരണം നടത്തിയപ്പോള്‍ നേപ്പാളിലെ നോട്ടുകള്‍ മാറിയെടുക്കാനുള്ള സൗകര്യവും ഇന്ത്യ അന്ന് നല്‍കിയിരുന്നു. നേപ്പാളില്‍ വ്യാപകമായി ഇന്ത്യൻ കറൻസി ഉപയോഗിയ്ക്കുന്നത് കൊണ്ടായിരുന്നു അത്. പക്ഷേ അന്ന് അത് കഴിഞ്ഞിട്ട് വീണ്ടും 950കോടി ബാക്കിയിരിയ്ക്കുന്നു എന്ന് പറയുമ്പോൾ അതിലെ ദുരൂഹത കാണാതെ ഇരിക്കരുതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.
കാരണം ഇന്ത്യയിൽ പലഭാഗത്തും കോടികളുടെ അസാധു നോട്ടുകൾ ഇപ്പോഴും പിടി കൂടുന്ന സംഭവങ്ങൾ ദിവസേന വാർത്തകളിൽ നിറയാറുണ്ട്. ‘കോണ്‍ഗ്രസ്സ് ഇനിയും അധികാരത്തിലെത്തിയാല്‍ കള്ളന്മാര്‍ക്ക് ഒരു വിന്‍ഡോപീരീഡ് കൊടുത്ത് ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമ്മതിയ്ക്കുമായിരിയ്ക്കും എന്ന ഊഹത്തിലാണ് അസാധുനോട്ടുകള്‍ കിലോക്കണക്കിനു കള്ളക്കടത്ത് ചെയ്യുന്നത് എന്നാണ് മുന്‍പ് കരുതിയിരുന്നത്. അല്ല, അത് മാത്രമല്ല, അതുമുണ്ടാവും എന്നാല്‍ അത് മാത്രമല്ല. നേപ്പാളിലെത്തിച്ച് അവിടം വഴി മാറ്റിയെടുക്കുകയായിരുന്നിരിയ്ക്കണം ലക്ഷ്യം’. കാളിയമ്പി ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ഈ തന്ത്രത്തില്‍ ഭാരതം വീഴുകയാണെങ്കില്‍(വീഴ്ത്താന്‍ ഉദ്യോഗസ്ഥപ്രമുഖര്‍ നിരനിരയായി നില്‍പ്പുണ്ടാവും) സാമ്പത്തികപരിഷ്‌കരണ സമയത്ത് മുങ്ങിപ്പോയ പലലക്ഷം കോടികളിലൊരു ആയിരം കോടി നേപ്പാളിലൂടെ വെടുപ്പായി വെളുത്ത് വരുന്നത് കണ്ട് നമ്മക്ക് ‘എന്തിറ്റാ സ്പീഡെന്ന്’ അന്തം വിട്ട് നില്‍ക്കാം.കൂടാതെ കമ്യൂണിസ്റ്റ് ഭരണം ആയതു കൊണ്ട് നോട്ടുകൾ എങ്ങനെ എത്തിയിരിക്കാമെന്നും കാളിയമ്പി പരിഹസിക്കുന്നു. “നേപ്പാളിലെ പുതിയ രാഷ്ട്രീയസമവാക്യങ്ങളില്‍ പുഷ്പകമാല്‍ ദാഹാല്‍ എന്ന ‘പ്രചണ്ഡ’യുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്ററും ഇപ്പഴത്തെ പ്രധാനമന്ത്രിയായ കേ പീ ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും ഒരുമിച്ചാണ് ഭരണം.
ചൈനയുടെ സ്വന്തം കൊമ്രേഡ് യെച്ചൂരിസാഹിബ് പ്രചണ്ഡയുടെ സ്വന്തം ശകുനിമാമനാണ്. ഒരുമിച്ചുണ്ട് ഒരുപായില്‍ കിടന്നുറങ്ങുന്ന സ്‌നേഹം. കേപീ ഒലിയ്ക്കും അയാളുടെ ഫെയര്‍ഷെയര്‍ ലിങ്കുകള്‍ ഇന്നാട്ടിലെ കൊടുവാള്‍ച്ചുറ്റികക്കാരോടുണ്ട്. ലിങ്കുകള്‍ എങ്ങോട്ടാണ് പോകുന്നതെന്നും കൊട്ടക്കണക്കിനു അസാധുനോട്ട് മാറിയെടുക്കാനുള്ളവര്‍ക്ക് എന്തുകൊണ്ടാണ് അരിവാള്‍ച്ചുറ്റിക പ്രിയങ്കരമാകുന്നതെന്നും അധികം പറയണ്ടല്ലോ.”
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments