Latest NewsNews

അവിഹിതബന്ധങ്ങളും ജാരസന്തതികളും നിറഞ്ഞ കുടുംബത്തെ നിയമത്തിനു മുന്നിലെത്തിച്ച പോലീസുദ്യോഗസ്ഥ പറയുന്നു!

അവിഹിതബന്ധങ്ങളും ജാരസന്തതികളും നിറഞ്ഞ ഒരു 38 അംഗ കുടുംബത്തെ നിയമത്തിനു മുന്നിലെത്തിച്ച ഒരു പോലീസുദ്യോഗസ്ഥ തന്റെ അനുഭവ കഥ പറയുന്നു. 2012-ന്റെ മധ്യത്തോടു കൂടിയാണ്. ഉപേക്ഷിക്കപ്പെട്ട കാരവാനിലും ഷെഡ്ഡുകളിലും ടെന്റുകളിലുമായി ഒരു 38 അംഗ കുടുംബം കഴിയുന്നതായി ന്യൂ സൗത്ത് വെയില്‍സ് അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയയെ ആകെ ഇളക്കി മറിച്ച വിവരങ്ങളാണ് പുറത്തു വന്നത്.

നഗര പരിധിയില്‍ നിന്നും വളരെ അകലെയുള്ള അവരുടെ സ്ഥലത്തേക്ക് പോലീസ് കടന്നു ചെല്ലാന്‍ ഇടയായതു തന്നെ ഞെട്ടിക്കുന്ന ഒരു വിവരം മനപൂര്‍വ്വമല്ലാതെ പുറത്ത് എത്തിയപ്പോഴാണ്. അവരുടെ പറമ്പിനോട് ചേര്‍ന്നുള്ള കളിസ്ഥലത്ത് കളിക്കാനെത്തിയ കുട്ടികളിലൊരാളോട് ആ കുടുംബത്തിലെ ഒരു ചെറിയ കുട്ടി പറഞ്ഞ ഒരു കാര്യമാണ് ആ കുടുംബത്തെ നിയമത്തിന്റെ പിടിയിലെത്തിച്ചത്. ആ കുടുംബത്തിലെ കുട്ടിയുടെ ചേച്ചിയ്ക്ക് കുഞ്ഞുവാവ ഉണ്ടാകാന്‍ പോകുന്നെന്നും, എന്നാല്‍ തന്റെ ചേട്ടന്മാരിലാരാണ് കുഞ്ഞിന്റെ അച്ഛനെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നുമാണ് ആ കുട്ടി പറഞ്ഞത്. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് അധികൃതര്‍ കണ്ടെത്തിയ വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തെ ഞെട്ടിച്ചു.

ബെറ്റി കോള്‍ട്ട് അവരുടെ സഹോദരി മാര്‍ത്ത, ഇരുവരുടേയും സഹോദരന്‍ ചാര്‍ലി എന്നിവരാണ് ആ കുടുംബത്തിന്റെ ഗൃഹനാഥനും നായികമാരും. ഇവര്‍ മൂവരും തമ്മിലുണ്ടായ ലൈംഗിക ബന്ധത്തിലുണ്ടായ മക്കളും കൊച്ചുമക്കളുമടങ്ങുന്നതായിരുന്നു അവരുടെ 38 അംഗ കുടുംബം. അവരുടെ ആണ്‍മക്കളും പെണ്‍മക്കളും പരസ്പരം ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടിട്ട് ഉണ്ടായതാണ് മറ്റു സന്തതികളെല്ലാം!

പുറം ലോകവുമായി വലിയ ബന്ധങ്ങളൊന്നുമില്ലാത്ത ആ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടായിരുന്നില്ല, ശരിയായി ആശയ വിനിമയം നടത്താനുള്ള ശേഷി ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും ഒരേ ജനിതക ഘടനയുള്ളതിനാല്‍ ഉണ്ടാകുന്ന ഹോമോ സൈഗോസിറ്റി മൂലം അവര്‍ക്ക് അംഗവൈകല്യങ്ങളുണ്ടായിരുന്നു. 9 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയ്ക്ക് കുളിക്കുന്നതെങ്ങനെയെന്നോ ബ്രഷ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതെങ്ങനെയെന്നോ ഉള്ള തിരിച്ചറിവുണ്ടായിരുന്നില്ല. നാല് തലമുറയായി ഇവര്‍ ഇങ്ങനെ പറ്റു പെരുകുകയാണ്.

സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വിക്ടോറിയ പ്രദേശത്ത് എത്തി കുറച്ചു കാലം താമസിച്ചിരുന്നു ഇവര്‍. തുടര്‍ന്ന് അവിടെ നിന്നും പശ്ചിമ ഓസ്‌ട്രേലിയയിലേക്കും പിന്നീട് ന്യൂ സൗത്ത് വെയില്‍സിലേക്കും എത്തുകയായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍, ദേശം ചുറ്റി നടക്കുന്നതിനിടെ അപ്പപ്പോള്‍ കണ്ട ചെറുപ്പക്കാരന്മാര്‍ വഴിയാണ് ഗര്‍ഭിണികളായതെന്ന് അവര്‍ അധികൃതരോട് പറഞ്ഞെങ്കിലും ഡിഎന്‍എ ടെസ്റ്റിലൂടെ കുട്ടികളുടെ പിതൃത്വം മറ്റാര്‍ക്കുമല്ല എന്നു തെളിയുകയായിരുന്നു.

1960-കളില്‍ റ്റിം , ജോണ്‍ എന്നീ സഹോദരി സഹോദരന്മാര്‍ തമ്മിലുണ്ടായ വേഴ്ചയില്‍ ന്യൂസിലാന്‍ഡില്‍ വച്ച് ജൂണ്‍ കോള്‍ട്ട് എന്നൊരു കുട്ടി പിറന്നതു മുതലുള്ള കഥയാണ് പിന്നീട് ഇവര്‍ പോലീസിനോട് പറഞ്ഞത്.

റ്റിം-ജോണ്‍ എന്നിവരുടെ 7 മക്കളില്‍ ഒരാളാണ് ഇപ്പോള്‍ 46-കാരിയായ ബെറ്റി. ഈ കുടുംബം താമസിച്ചിരുന്നതിന് സമീപം താമസിച്ചിരുന്നവര്‍ പോലും ഇവരുടെ ഈ കഥകളൊന്നും അറിഞ്ഞിരുന്നില്ല.ഒരു വലിയ സംഘം വണ്ടിയില്‍ ഒന്നിച്ച് വല്ലപ്പോഴുമൊക്കെ പുറത്തേക്ക് പോകുന്നത് കണ്ടിട്ടുണ്ടെങ്കിലും മറ്റു വിവരമൊന്നും സമീപവാസികള്‍ക്കറിയില്ലായിരുന്നു.

കുട്ടികളുടെ കോടതി ജഡ്ജിയായ പീറ്റര്‍ ജോണ്‍സ്റ്റണ്‍ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ ഉത്തരവിട്ടു. ഒരു അസാധാരണ തീരുമാനത്തില്‍ ഈ കേസിന്റെ വിവരങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയിലെ രേഖകളിലൊന്നും അവരുടെ യഥാര്‍ത്ഥ പേര് ഉപയോഗിച്ചിട്ടില്ല. ബെറ്റി കോള്‍ട്ട് ബോധപൂര്‍വ്വം ഇത്തരമൊരു അവിഹിതബന്ധം ആരംഭിച്ചതായിരിക്കില്ലെന്നും അവര്‍ അവരുടെ പിതിവിനാലോ സഹോദരനാലോ പീഡിപ്പിക്കപ്പെട്ടതായിരിക്കാമെന്നും ജഡ്ജി വിലയിരുത്തി.

ഇപ്പോള്‍ 16 വയസ്സുകാരനായ ബോബി എന്ന കുട്ടിയുടെ ഡിഎന്‍ എ പരിശോധിച്ചതില്‍ അവന്റെ അമ്മയായ 46-കാരി ബെറ്റി, (1972-ലാണ് റ്റിം-ജോണ്‍ സഹോദരീസഹോദരന്മാര്‍ക്ക് ബെറ്റി ജനിച്ചത്) ബെറ്റിയുടെ പിതാവില്‍ നിന്നോ സഹോദരനില്‍ നിന്നോ ആണ് ഗര്‍ഭം ധരിച്ചതെന്നാണ് തെളിഞ്ഞത്. ബെറ്റിയെ കോടതിയില്‍ ഹാജരാക്കുകയും കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button