KeralaLatest NewsNews

ഈ ഒമ്പതു വയസുകാരന് ബൾബ് കത്തിക്കാൻ വൈദ്യുതിയുടെ ആവശ്യമില്ല; വെറും സ്പർശനം മതി

വെറും സ്പർശനം കൊണ്ട് ഒരു ഇലക്ട്രിക് ബൾബ് കത്തിക്കാൻ കഴിയുമെന്ന അവകാശവാദവുമായി ഒൻപത് വയസ്സുകാരൻ. ആലപ്പുഴയുള്ള അബു താഹിർ എന്ന കുട്ടിയാണ് ഈ അവകാശവാദമായി രംഗത്തെത്തിയത്. താഹിറിന്റെ ഈ കഴിവ് സത്യമാണെന്ന് തെളിയിക്കുന്നതിനായി ഇവർ വീഡിയോ ചിത്രീകരിച്ചിരുന്നു.

എന്നാൽ ഡെയിലി മെയിൽ റിപ്പോർട്ട് പറയുന്നത് ഈ വിഡിയോയിൽ താഹിറിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചിട്ടില്ലെന്നും അതിനാൽ തന്നെ വൈദ്യുതി ശരീരത്തിന്റെ ഏതേലും ഭാഗം വഴി കടത്തി വിട്ട് പ്രവർത്തിപ്പിച്ചതാകാമെന്നും പറയുന്നു.

read also: പഴക്കമേറിയ ഇന്ത്യൻ നഗരം; ഇവിടെ ഇനി വൈദ്യുതിക്ക് കേബിളുകൾ ഇല്ല

എന്നാൽ ‘മനുഷ്യ ലൈറ്റ് ബൾബുകളുടെ’ മുൻ റിപ്പോർട്ടുകളിൽ, വിയർപ്പ് ഗ്രന്ഥികളുടെ അഭാവം മൂലം ശരീരത്തിന് ഷോക്ക് തടയാൻ സാധിക്കുമെന്ന് പറയുന്നു. എന്നാൽ അതും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button