വാരണാസി: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ നഗരമായ വാരണാസിയിൽ ഇനി വൈദ്യുതിക്കായി കേബിളുകളുടെ ആവശ്യമില്ല. വൈദ്യുതി ലഭിച്ച് എൺപത്തിയാറ് വർഷങ്ങൾക്കിപ്പുറമാണ് വാരണാസിയിൽ കേബിളുകൾ ഒഴിവാക്കിക്കൊണ്ടുള്ള സംവിധാനം നിലവിൽ വന്നത്. മണ്ണിനടിയിലൂടെ നല്‍കുന്ന കേബിളിലൂടെയാണ് ഇന് വൈദ്യുതി നല്‍കുക. 16കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ടത്തിൽ കേബിളുകൾ ഒഴിവാക്കിയത്. 50,000 ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ കേബിൾ ഒഴിവാക്കിക്കൊണ്ട് വൈദ്യുതി എത്തിച്ചു. ഏറ്റവും പഴക്കമേറിയ നഗരത്തിൽ ഇത്തരമൊരു പ്രൊജക്റ്റ് നടപ്പിലാക്കാൻ അത്ര എളുപ്പമായിരുന്നില്ല.
also read:സൂര്യനില്‍ ഉഗ്രസ്‌ഫോടനം : ഭൂമിയില്‍ സൗരക്കാറ്റ് : വൈദ്യുതി
ഈ പദ്ധതിക്കായി 2015ൽ മുൻ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ 432 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 45,000 കോടി രൂപ അനുവദിചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത് വാരണാസിയിലെ കാബിർ നഗറിലും അൻസർബാദിലുമാണ്. 2015 ഡിസംബറിലായിരുന്നു പണി തുടങ്ങിയത്. ഏറ്റവും പഴക്കംചെന്ന നഗരമായതിനാൽ തന്നെ നിരവധി പ്രതിസന്ധികളും പദ്ധതി നടപ്പാക്കാൻ നേരിടേണ്ടി വന്നു.
കേബിൾ കണക്ഷൻ, ജല വിതരണപൈപ്പുകൾ, ബിഎസ്എൻഎൽ തുടങ്ങിയവയുടെ കേബിളുകൾ എവിടെയൊക്കെയാണ് ഉള്ളതെന്നതിനെ കുറിച്ച് ആർക്കും ഒരു അറിവും ഇല്ലായിരുന്നു. ഇതുകൊണ്ട് തന്നെ നിരവധി സ്ഥലത്ത് പല കേബിളുകൾക്കും കേടുപാടുകൾ ഉണ്ടായി. ഇതിന് നഷ്ടപരിഹാരം കമ്പനി കൊടുക്കേണ്ടിയും വന്നു
Post Your Comments