
ഒന്ന് തൊട്ടാൽ പോലും എല്ലുകൾ ഒടിയുന്ന അപൂർവ്വരോഗവുമായി ആറ് വയസുകാരൻ. പുറത്തു പോയി കളിക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനും ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അതിനൊന്നും സാധിക്കാതെ ആശുപത്രിയിലും മറ്റുമായി ജീവിതം തള്ളിനീക്കുകയാണ് റീക്കോ ക്യൂനന്‍.
മാരകമായ ഒസ്റ്റിയോജിനീസസ് ഇംപപെര്‍ഫെക്ടാ ടൈപ്പ് ത്രി എന്ന മാരക രോഗമാണ് റീക്കോയ്ക്ക്.
Read Also: കേരളം ആകർഷിക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് സുഡാനി നായകൻ
ജനിച്ചപ്പോള്‍തന്നെ റീക്കോയ്ക്ക് ഈ അസുഖം ആരംഭിച്ചിരുന്നു. ഒന്നാം പിറന്നാൾ ആയപ്പോഴേക്കും ഏകദേശം 80 ഓളം ഒടിവുകൾ റീക്കോയ്ക്ക് സംഭവിക്കുകയുണ്ടായി. ഒന്ന് കെട്ടിപ്പിടിച്ചാൽ പോലും എല്ലുകൾ ഒടിയുന്ന ഈ അവസ്ഥ 20,000 പേരില്‍ ഒരാള്‍ക്ക് വരുന്ന രോഗമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.ഇതുവരെ പതിനൊന്നോളം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ല.
Post Your Comments