
ന്യൂഡല്‍ഹി: വിമാനം അടിയന്തിരമായി നിലത്തിറക്കി. വിയറ്റ്നാമിലെ ഫു ക്വാക്കില്‍ നിന്ന് യെക്കറ്റെറിന്ബര്ഗിലേക്ക് പുറപ്പെട്ട റഷ്യന്‍ വിമാനമാണ് യന്ത്ര താകരാറിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. ഇന്ന് വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടുകൂടിയാണ് സംഭവം. 344 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നു അധികൃതർ അറിയിച്ചു.
Also read ;ബസ് ഡ്രൈവര്‍ക്ക് നേരെ വീണ്ടും ആക്രമണം
Post Your Comments