Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life StyleHealth & Fitness

ശ്രദ്ധിക്കുക; മൂലക്കുരുവിനെ കുറിച്ച് എല്ലാവര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണ ഇതാണ്

മലദ്വാരത്തിലും അതിനു മുകളിലുള്ള നീല നാഡികളില്‍ ഉണ്ടാകുന്ന രക്ത സമ്മര്‍ദ്ദം മൂലം അവയുടെ ചില ഭാഗങ്ങള്‍ വികസിച്ചു ഉന്തി നില്‍ക്കുന്നതിനെ മൂലക്കുരു എന്ന് വിളിക്കപ്പെടുന്നു. ഇങ്ങിനെ വികസിക്കുന്ന നാഡിക്കു ‘ഹാമറോയിഡല്‍ വെയിന്‍ എന്ന് വിളിക്കുന്നു. ഈ തടിപ്പുകള്‍ മലദ്വാരത്തില്‍ ചുകന്നു മാംസ കട്ടകളായി കട്ടി പിടിച്ചിരിക്കുന്നു. ചില അവസരങ്ങളില്‍ ഇവയുടെ പുറമെയുള്ള തൊലി പൊട്ടി ചോര വാര്‍ന്നു കൊണ്ടിരിരക്കും. നാഡിയിന്മേലുള്ള രക്ത സമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചലുകള്‍ക്കനുസൃതമായി കുരുക്കളുടെ വലിപ്പം ചെറു പയറിന്റെ വലിപ്പം മുതല്‍ ഒരു നെല്ലിക്കയുടെ വലിപ്പം വരെ വരാം. ചിലയവസരങ്ങളില്‍ മുന്തിരിങ്ങാ കുല പോലെ മലദ്വാരത്തിനു ചുറ്റും കാണറുണ്ട്.

മൂലക്കുരു സത്യത്തില്‍ ഒരു കുരുവേ അല്ല. രക്തം നിറഞ്ഞ് നില്‍ക്കുന്ന സിരകള്‍ മാത്രമാണവ. ഈ പറഞ്ഞ സാധനം നില കൊള്ളുന്ന ദേശം അത്ര ജനപ്രിയമല്ലാത്തത് കൊണ്ടാകാം പലരും ഇതിനെ ഒരു ടോപ്പ് സീക്രട്ടായി കൊണ്ടു നടക്കുന്നത്. സ്ഥിരമായി മലബന്ധം ഉള്ളവര്‍, ചില ഉദരരോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ സംഗതി കണ്ടു വരുന്നുണ്ട്.

മലദ്വാരപരിസരത്തുള്ള സിരകളില്‍ നിന്നുള്ള രക്തം തടസ്സമില്ലാതെ തിരിച്ച് ഹൃദയത്തിലെത്തേണ്ടത് അത്യാവശ്യമാണ്. അതിനെ തടയുന്ന ഏത് കാരണവും ഈ സിരകളില്‍ രക്തം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാക്കും. സ്വാഭാവികമായും, അവിടെ ഈ ‘കുരുനിര്‍മ്മാണം’ സംഭവിക്കും. ആകെ മൊത്തം ഒരു ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ വഴി അവിടുത്തെ സിരകള്‍ക്ക് ഇച്ചിരെ മനസ്സമാധാനം കൊടുത്താല്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം.

മലദ്വാരഭാഗത്തുള്ള എല്ലാ തടസവും മൂലക്കുരുവല്ല. മൂലക്കുരുവിന് ‘രഹസ്യരോഗക്ലിനിക്ക്’ ആശ്രയിച്ച് മൂലക്കുരു ആണെന്ന് കരുതി മലദ്വാര കാന്‍സറിന് ‘കെട്ടിട്ട്’ രോഗം മാറാന്‍ കാത്തിരുന്ന് മരിച്ചു പോയവരുണ്ട്. മുറിവൈദ്യനും വ്യാജവൈദ്യനും തമ്മില്‍ ആളെക്കാല്ലുന്ന മത്സരമാണെങ്കില്‍ രോഗികള്‍ തമ്മില്‍ പറ്റിക്കപ്പെടാനുള്ള മത്സരമാണ്.

മലവിസര്‍ജനസമയത്ത് പുറത്തേക്ക് തള്ളി വരുന്നതോ അല്ലാത്തതോ ആയ മൂലക്കുരു ഉണ്ട്. യാതൊരു ലക്ഷണവും കാണിക്കാതെ ഒളിച്ചിരുന്ന് രക്തം വാര്‍ന്ന് രോഗിയെ വിളര്‍ച്ചയിലേക്ക് തള്ളി വിടുന്നവയുണ്ട്. ചൊറിച്ചിലും വേദനയും സഹിക്ക വയ്യാതാകുന്ന തരമുണ്ട്. ഇപ്പറഞ്ഞതൊന്നും ഇല്ലാത്തവയുമുണ്ട്. കോപാധിക്യം ഉള്ളോര്‍ക്കൊക്കെ മൂലക്കുരുവിന്റെ അസുഖമുണ്ടോ എന്ന് ചോദിക്കുന്നത് കേള്‍ക്കാം. വല്ല അസൂയക്കാരും പറഞ്ഞുണ്ടാക്കിയതാവും, അതിലൊന്നും വല്ല്യ കഥയില്ല. മലദ്വാരത്തിന് ചുറ്റും വേദന, വിസര്‍ജനം പൂര്‍ത്തിയായെന്ന് തൃപ്തി തോന്നാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളും സാധാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button