ഷില്ലോംഗ്: മന്ത്രിയുടെ മകൻ ഓടിച്ച കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. മേഘാലയ മന്ത്രി അലക്സാണ്ടര്‍ ഹേക്കിന്റെ മകന് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് കോണ്‍സ്റ്റബിള്‍ പ്രൊബത് മരാക്കാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനായ പ്രൊബിന് സാംഗ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്കിൽ മന്ത്രി പുത്രന്റെ ബെന്‍സ് കാര്‍ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രൊബതിന്റെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അതേസമയം മന്ത്രിയുടെ മകനാണെന്ന പരിഗണനയൊന്നും നല്‍കാതെ തന്റെ മകനെതിരെ സ്വതന്ത്രമായ അന്വേഷണം നടക്കുമെന്ന് അലക്സാണ്ടര്‍ ഹേക്ക് പറഞ്ഞു.
Also read ;ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗരേഖ
Post Your Comments