മനുഷ്യ ബീജം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ഗവേഷണത്തിന് പുതിയ മാർഗം സ്വീകരിച്ചിരിക്കുകയാണ് നാസ. ഗുരുത്വബലമില്ലാത്ത അവസ്ഥയില്‍ ബീജത്തിന് എന്ത് സംഭവിക്കുന്നുവെന്ന് പഠിക്കാനാണ് ഈ പദ്ധതി. മൈക്രോ-11 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഏപ്രില്‍ ഒന്നിനാണ് ആരംഭിച്ചത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ശീതികരിച്ച മനുഷ്യന്റേയും കാളയുടെയും ബീജങ്ങള്‍ നാസ ബഹിരാശ നിലയത്തിലെത്തിച്ചത്.
ബഹിരാകാശ നിലയത്തില്‍ വെച്ച് ഗവേഷകര്‍ ഈ ബീജം അണ്ഡവുമായി യോജിപ്പിച്ച് നിരീക്ഷിക്കും. വീഡിയോ ക്യാമറ ഉപയോഗിച്ച് ബീജത്തിന്റെ ചലനങ്ങള്‍ പൂര്‍ണമായും പിന്തുടരും. ശേഷം ഇത് ഭൂമിയിലേക്ക് തിരിച്ചയച്ച് വിലയിരുത്തും. മനുഷ്യ പ്രത്യുത്പാദനത്തെ കുറിച്ച് പഠിക്കുന്നതോടൊപ്പം ദീര്‍ഘകാല ബഹിരാകാശ ജീവിതം എങ്ങിനെയാണ് മനുഷ്യ പ്രത്യുത്പാദനത്തെ സ്വാധീനിക്കുകയെന്നും ഇതുവഴി ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണ്.
മുന്‍ പരീക്ഷണങ്ങളില്‍ ഗുരുത്വബലം ബീജങ്ങളുടെ ചലനത്തെ സ്വാധീനിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചിരുന്നതായി നാസയുടെ ബഹിരാകാശ ജീവശാസ്ത്ര പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന ഗവേഷക ഫാതി കൗരൗയ പറഞ്ഞു.
Post Your Comments