ഇടുക്കി : മൂന്നു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഇടുക്കി സ്വദേശിയെ അറസ്റ്റു ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തണല്‍ 1517 ടോള്‍ഫ്രീ നമ്പരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തണല്‍ പ്രവര്‍ത്തകരും ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവിനു വിധേയമായി കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുളള നടപടികള്‍ ജില്ലാ ശിശുക്ഷേമ സമിതി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക് എസ്.പി അറിയിച്ചു.
Post Your Comments