Latest NewsKeralaNews

സര്‍ജറി വിജയിച്ചില്ല: വെട്ടേറ്റ ബി.ജെ.പി നേതാവിന്റെ കാല്‍ നഷ്ടമായി

തൃശൂര്‍•തുന്നി ചേര്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെ​ട്ടേ​റ്റ് എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബി​.ജെ.​പി നേ​താ​വി​ന്‍റെ വ​ല​തു​കാ​ല്‍ മുറിച്ചുമാറ്റി. വ​ട​ക്ക​ഞ്ചേ​രി മൂ​ല​ങ്കോ​ട് ഷി​ബു ക​ള​വ​പ്പാ​ടം (38) ​ന്‍റെ കാ​ലാ​ണു മുട്ടിനു മുകളില്‍ വച്ച് മു​റി​ച്ചു​മാ​റ്റി​യ​ത്.

വെ​ട്ടേ​റ്റ് തൂ​ങ്ങി​യ കാ​ല്‍ സ​ര്‍​ജ​റി​യി​ലൂ​ടെ തു​ന്നി​ച്ചേ​ര്‍​ക്കാ​നു​ള്ള ഡോക്ടര്‍മാരുടെ ശ്ര​മം വിജയിച്ചില്ല. വെ​ട്ടേ​റ്റ മു​റി​വു​ക​ളി​ല്‍ മ​ണ്ണു​പു​ര​ണ്ട​തും ര​ക്തം​വാ​ര്‍​ന്ന​തും ചി​കി​ത്സ വൈ​കി​യ​തും നി​ല അ​പ​ക​ട​ക​ര​മാ​ക്കി.

വെന്റിലേറ്റര്‍ മാറ്റിയെങ്കിലും ഷിബുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിട്ടില്ല.

ബി.ജെ.പി ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു വിമുക്ത ഭടന്‍ കൂടിയായ ഷിബു. ഏപ്രില്‍ 3 നാണ് ഷിബുവിനെതിരെ വധശ്രമമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button