വിരുദനഗർ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം. കേരളത്തിൽ അവധി ആഘോഷിച്ച ശേഷം തിരുവനന്തപുരത്തുനിന്നു മടങ്ങുകയായിരുന്ന ബംഗളുരു സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്.
തമിഴ്നാട്ടിലെ രാജപാളയത്ത് വെച്ച് ഇവര് സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറു പേർ സംഭവസ്ഥലത്തും, ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്. പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്.
ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് രാജപാളയം-തെങ്കാശി റോഡിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
Also read ;മന്ത്രിയുടെ മകൻ ഓടിച്ച കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം
Post Your Comments