Latest NewsKeralaNews

ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ മോഷ്ടാവ് സ്വീകരിച്ച പുതിയ മാർഗം ഇങ്ങനെ

കടുത്തുരുത്തി: ക്യാമറയിൽ കുടുങ്ങാതിരിക്കാൻ കുട ചൂടി മോഷണം. കുറുപ്പന്തറ സസ്യമാര്‍ക്കറ്റിന് സമീപം മണിമലപറമ്പിൽ ലൂക്കാച്ചന്റെ സ്റ്റാര്‍ പ്ലാസാ ഹോട്ടലിലാണ് മോഷണം. സിസിടിവി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ മോഷ്ടാവ് കുട ചൂടുകയായിരുന്നു. ഹോട്ടലിലെ നാല് ക്യാമറകള്‍ തകര്‍ക്കുകയും മേശ കുത്തിത്തുറന്ന് 7000 രൂപ കവരുകയും ചെയ്തു.രാത്രി 11.30നായിരുന്നു സംഭവം നടന്നത്. മോഷ്ടാവ് മങ്കി ക്യാപും ധരിച്ചിരുന്നു.

ഹോട്ടലിന്റെ പിന്നിലെ ഇരുമ്പ് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ക്യാമറകള്‍ കണ്ടതോടെ കുടചൂടുകയായിരുന്നു. പിന്നീട് ക്യാമറകള്‍ കമ്പി വടിക്ക് അടിച്ചു തകര്‍ത്തു. മേശയുടെ രണ്ടു പൂട്ടും തകര്‍ത്താണ് പണം കവര്‍ന്നത്. ചാരിറ്റി ബോക്‌സിലെ പണവും എടുത്തു.

പോലീസ് ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പരിശോധിച്ച്‌ വരികയാണ്. പുലര്‍ച്ചെ അഞ്ചു മണിയോടെ ഹോട്ടല്‍ തുറക്കാനെത്തിയ തൊഴിലാളികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ബുധനാഴ്ച മുട്ടുച്ചിറയിലും വാലാച്ചിറയിലും സ്‌റ്റേഷനറി കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണമുണ്ടായി. 30000 രൂപയും മൊബൈല്‍ ഫോണുകളും ഇവിടെ നിന്ന് കവര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button