മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ശിവസേനയെ ഞാഞ്ഞൂലെന്ന് വിളിച്ച് എന്‍.സി.പി പരിഹസിച്ചു. ഇരട്ടത്തലയുള്ള വിഷപാമ്പാണോ നിങ്ങള്‍ എന്ന് ശിവസേന എന്‍.സി.പിയോട് ചോദിച്ചു.
ശിവസേനയ്‌ക്കെതിരെ ഞാഞ്ഞൂല്‍ പരാമര്‍ശം നടത്തിയത് എന്‍.സി.പി നേതാവ് അജിത് പവാര്‍ ആണ്. പവാറിന്റെ പരാമര്‍ശം ശിവസേന ഞാഞ്ഞൂലുകളുടെ ഒരു കൂട്ടമാണെന്നായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളില്‍ പങ്കുചേര്‍ന്ന ശേഷം മുഖ്യമന്ത്രി ഫട്‌നവീസിനെ വിമര്‍ശിക്കുകയാണ് അവരുടെ ശൈലിയെന്നും പവാര്‍ കുറ്റപ്പെടുത്തിയിരുന്നു.
read also: കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന
പവാറിന് ശിവസേന മുഖപത്രമായ ‘സാമ്‌ന’യിലൂടെ ഇന്നാണ് മറുപടി നല്‍കിയത്. എന്തു സ്ഥാനമാണ് അയാള്‍ക്ക് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉള്ളത്. സേന ഞാഞ്ഞൂലാണെന്ന് പവാര്‍ പറയുന്നു. അതുകൊണ്ട്, നിങ്ങള്‍ ഇരട്ടത്തലയുള്ള വിഷപാമ്പാകുമോ? മണ്ണിര കര്‍ഷകരുടെ മിത്രമാണെന്നും സേന സാമ്‌നയില്‍ പറയുന്നു.
കൂടാതെ അജിത് സംസ്ഥാനത്ത് പവാറിന് ആരും വിലകൊടുക്കുന്നില്ലെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ അനന്തരവനാണെന്ന വില മാത്രമേ അയാള്‍ക്കുള്ളുവെന്നും സാമ്‌ന പറയുന്നു.
Post Your Comments