ദോഹ: റേഡിയോ ജോക്കിയുമായി ഖത്തറിലെ യുവതിക്കുള്ള ബന്ധം എന്ത്? ആർജെയുടെ പരിചയക്കാരി മനസ്സ് തുറക്കുന്നു. മടവൂരിലെ ആർ ജെ രാജേഷിന്റെ കൊലയിൽ തുറന്നു പറച്ചിലുമായി ഖത്തറിലെ നൃത്താധ്യാപിക രംഗത്ത്. തന്റെ മുൻ ഭർത്താവ് സത്താറാണ് രാജേഷിന് കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് നൃത്താധ്യാപിക പറയുന്നു. ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസിൽ അനുവദിച്ച അഭിമുഖത്തിലാണ് നൃത്താധ്യാപിക മനസ്സ് തുറക്കുന്നത്. നേരത്തെ സത്താറും പ്രതികരണവുമായി റേഡിയോയിലെത്തിയിരുന്നു. കൊലപാതകത്തിൽ നൃത്താധ്യാപികയുടെ പങ്കും പൊലീസ് സംശയിച്ചിരുന്നു. കടബാധ്യതയുള്ള സത്താറിന് ക്വട്ടേഷൻ കൊടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു അത്.
ഇതോടെ സംശയമുന യുവതിയിലേക്കും നീണ്ടു. സത്താറിന്റെ ജിമ്മിലെ ജീവനക്കാരിനായ സാലിഹാണ് കേരളത്തിലെത്തി കൊലപാതകം ആസൂത്രണം ചെയ്തത്. സാലിഹിനെ യുവതിക്കും പരിചയമുണ്ട് . ഇതാണ് സംശയത്തിന് കാരണം. ഇതോടെയാണ് തുറന്നു പറച്ചിലിന് യുവതിയും രംഗത്ത് വരുന്നത്. താനാണ് ക്വട്ടേഷൻ കൊടുത്തതെന്ന ആരോപണവും യുവതി തള്ളിക്കളയുന്നു. തനിക്ക് രാജേഷിനൊപ്പം ജീവിക്കാനായിരുന്നു ആഗ്രഹം. എന്നാൽ കുടുംബക്കാരനായ രാജേഷ് അതിന് തയ്യാറായിരുന്നില്ലെന്ന സൂചനകളാണ് നൃത്താധ്യാപികയുടെ വാക്കുകളിൽ ഉള്ളത്. രാജേഷിന്റെ ഭാര്യ ഗർഭിണിയായതറിഞ്ഞ യുവതി ക്വട്ടേഷൻ കൊടുക്കാനുള്ള സാധ്യതയും പരിശോധിച്ചു.
ആരോപണങ്ങൾ യുവതി നിഷേധിക്കുന്നു. ഒപ്പം സത്താറാണ് കൊന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. രാജേഷ് ഒരു ഫാമിലി മാനായിരുന്നു. അത് തന്നെയാണ് അയാളോടുള്ള ബഹുമാനത്തിന് കാരണവും. രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അവിഹിതം എന്ന് പറയാം. തനിക്ക് രണ്ട് കുട്ടികളുണ്ട്. കല്യാണം കഴിഞ്ഞ മനുഷ്യൻ. സ്വാഭാവികമായും ഫ്രെണ്ട് ഷിപ്പ് ആണെങ്കിൽ പോലും അതിനെ അവിഹതിമായി വളച്ചൊടിക്കും. അതിൽ പലരും വിജയിച്ചിട്ടുണ്ട്-നൃത്താധ്യാപിക പറയുന്നു. ഭാര്യയും ഭർത്താവുമായി കഴിയുന്ന തരത്തിൽ ബന്ധമുണ്ടായിട്ടില്ല. എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവർക്ക് പേരു ദോഷം ഉണ്ടാകരുത്. സത്താറിന് ചില സംശയം തോന്നി.
അയാൾ പൊലീസിൽ പരാതി പറഞ്ഞു. രാജേഷിന്റെ സ്ഥാപനത്തിൽ പോയി ബഹളമുണ്ടാക്കി. രാജേഷിന് ജോലി പോയി. അച്ചനും അമ്മയും ഭാര്യയും രാജേഷിനുണ്ട്. നാട്ടിൽ പോയി പരിപാടി നടത്തിയാൽ ആയിരം രൂപ കിട്ടും. അതുവച്ച് എങ്ങനെ കഴിയും. അതുകൊണ്ട് എട്ടുമാസമായി രാജേഷിന് പണം നൽകാറുണ്ട്. പതിനായിരം രൂപ വരെ കൊടുത്തിട്ടുണ്ട്. ഇത് രാജേഷിന്റെ ഭാര്യ രോഹിണിക്ക് അറിയില്ല. എന്നാൽ രാജേഷിന്റെ സഹോദരിമാർക്ക് പോലും അറിയാം. രാജേഷിന്റെ ഭാര്യ ഗർഭിണിയാണെന്ന് എട്ട് ഒൻപത് മാസം മുമ്പ് താനറിഞ്ഞു. അയാൾ പച്ചയായ മനുഷ്യൻ.
എന്തുണ്ടെങ്കിലും പറയും. അതുകൊണ്ട് തന്നെ രാജേഷിന്റെ ഭാര്യ ഗർഭിണിയായിരുന്നു എന്ന് അറിയാമായിരുന്നു. ബ്യൂട്ടി പാർലർ തുടങ്ങിയപ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്. രാജേഷ് അല്ല സാമ്പത്തിക പ്രശ്‌നത്തിന് കാരണം. നാലരലക്ഷം റിയാൽ കടമെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയിടത്താണ് പ്രശ്‌നം തുടങ്ങിയത്. അല്ലാതെ രാജേഷ് അല്ല കുടുംബത്തിന്റെ പ്രശ്‌നം. രാജേഷിന് പല സഹായവും ചെയ്തു. ലോണുകൾ അടച്ചു. കുട്ടിയുടെ ഫീസ് പോലും കൊടുത്തു. രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു അത് സത്യമാണ്. പക്ഷേ രാജേഷ് ഫാമിലി മാനായിരുന്നു. രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെട്ട ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലയാളി സംഘം സഞ്ചരിച്ച കാർ ബംഗലൂരുവിൽ നിന്നും കായംകുളത്തെത്തിച്ച രണ്ട് പേരെ കഴിഞ്ഞദിവസം കൊല്ലത്ത് നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. അച്ഛനേയും അമ്മയേയും ഭാര്യയേയും ഉപേക്ഷിച്ച് രാജേഷ് വരില്ലായിരുന്നു. സത്താർ എന്നെ ഉപേക്ഷിച്ചു. എന്റ് വീട്ടുകാരും കൈവിട്ടു. എന്റെ അമ്മയും പിണങ്ങി. ഇനി മേലാൽ വിളിക്കരുതെന്ന് പോലും അച്ഛനും അമ്മയും പറഞ്ഞു. അങ്ങനെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നു. ചെന്നൈയിൽ രാജേഷിന് ജോലി വാങ്ങി കൊടുത്തത് താനല്ല. അതിനുള്ള പ്രാപ്തി എനിക്കില്ല.-അഭിമുഖത്തിൽ നൃത്താധ്യാപിക പറയുന്നു.
കൊലപാതക ഗൂഢാലോചനയിൽ നേരിട്ട് പങ്കുള്ള കൊല്ലം ശക്തികുളങ്ങര കുന്നിന്മേൽ ചേരിയിൽ ആലാട്ട് തെക്കതിൽ വീട്ടിൽ നിന്നും, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് ഹയർ സെക്കന്ററി സ്‌ക്കൂളിന് പിറക് വശത്ത് വാടകക്ക് താമസിക്കുന്ന ബി. സനു (33)വാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ അറസ്റ്റിലായത്. ഇയാൾക്ക് കേസിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊലയാളി സംഘം കൊലനടത്തി ബംഗലൂരുവിലേക്ക് രക്ഷപ്പെട്ട വാഹനം കായംകുളത്ത് എത്തിച്ച ബിടെക് ബിരുദധാരികളായ ഓച്ചിറ മേമന കട്ടച്ചിറവീട്ടിൽ യാസിം അബുബക്കർ (25), അജന്താജങ്ഷൻ സ്വദേശി നിഖിൽ (21) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഖത്തറിലുള്ള ആരേയും പിടികൂടിയില്ല. ഇതിനായി പൊലീസ് ഖത്തറിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇതിനിടെയാണ് നൃത്താധ്യാപികയുടെ വെളിപ്പെടുത്തലെത്തുന്നത്.
Post Your Comments