Latest NewsNewsIndia

റേഡിയോ തരംഗമുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌: കേന്ദ്രത്തിന്റെ നിലപാടിങ്ങനെ

ന്യൂഡൽഹി: റേഡിയോ തരംഗമുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റേഡിയോ തരംഗങ്ങളുമായി ബന്ധിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ വഴി മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വാർത്താപോർട്ടലായ ‘ദ് പ്രിന്റ്’ പുറത്തുവിട്ട വിവരം നിഷേധിച്ചു കേന്ദ്രസർക്കാർ രംഗത്തെത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു മന്ത്രാലയം ഇത്തരമൊരു ശുപാർശ നൽകിയത്. ശുപാർശ സമർപ്പിച്ചതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ഫ്രാങ്ക് നൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു.

എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്നു പറഞ്ഞു നൊറോണ തന്നെ രംഗത്തെത്തി. മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനുള്ള ശുപാർശയിൽ ആഭ്യന്തര മന്ത്രാലയം തുടർ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരമൊരു നിർദേശം വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനി നൽകിയിട്ടില്ലെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും നൊറോണ ട്വിറ്ററിൽ കുറിച്ചു. പാർലമെന്റിനുള്ളിലെ ഇവരുടെ നീക്കങ്ങൾ ഇതുവഴി നിരീക്ഷിക്കാനാവും. വ്യാജ വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള വിവാദ ഉത്തരവ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

നിലവിൽ, പാർലമെന്റിൽ മാത്രമാണു മാധ്യമപ്രവർത്തകർക്ക് ആർഎഫ് സംവിധാനമുള്ള തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത്. റേഡിയോ തരംഗങ്ങൾ പിടിച്ചെടുക്കാനുള്ള സംവിധാനം സർക്കാർ ഓഫിസുകളിലും മറ്റും സ്ഥാപിച്ചാൽ കാർഡ് കൈവശമുള്ളയാളുടെ നീക്കം നിരീക്ഷിക്കാനാകും. സർക്കാർ അംഗീകാരമുള്ള മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളിൽ (പിഐബി കാർഡ്) റേഡിയോ തരംഗങ്ങളുള്ള ചിപ് (ആർഎഫ് ടാഗ്) ഘടിപ്പിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോടു ശുപാർശ ചെയ്തുവെന്നാണ് റിപ്പോർട്ട്. പിഐബി കാർഡുകളിലും സംവിധാനമൊരുക്കിയാൽ, ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകരുടെ നീക്കം മറ്റിടങ്ങളിലും നിരീക്ഷിക്കാൻ സർക്കാരിനു സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button