KeralaLatest NewsGulf

മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളിയെ മരണം കീഴടക്കി

ജിദ്ദ ; മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന മലയാളിയെ മരണം കീഴടക്കി. തലാൽ ഇന്റർനാഷനൽ സ്‌കൂൾ ഡ്രൈവറും മലപ്പുറം വടക്കേമണ്ണ സ്വദേശിയുമായ കാട്ടിൽ സൈതലവി (48)യാണ് മരിച്ചത്. ജിദ്ദയിലെ താമസസ്ഥലത്ത്  ചായ  കുടിച്ചു കൊണ്ടിരിക്കെ തളർന്നു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. മൃതദേഹം വ്യാഴാഴ്ച ഇശാ നിസ്കാരത്തിന് ശേഷം ജിദ്ദ റുവൈസിൽ സംസ്കരിച്ചു.

27 വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു സൈതലവി. മകളുടെ വിവാഹത്തിന് നാട്ടിൽ പോകാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് മരണം സംഭവിച്ചത്. ഒന്നര മാസം മുൻപാണു മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് സൈതലവി ജിദ്ദയിൽ തിരിച്ചെത്തിയത്. ഭാര്യ ഷാഹിന. റമീഷ, ഷിയാന, മുഹമ്മദ്‌ റസാൻ എന്നിവർ മക്കളും നൗഫൽ മുട്ടേങ്ങാടൻ മരുമകനാണ്.

Also read ;കേരളത്തിന് എയര്‍ ഇന്ത്യയുടെ വക പുതിയ വിമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button