Latest NewsKeralaNewsGulf

കുവൈറ്റില്‍ നിന്നും മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെ പ്രവാസി മലയാളി മരിച്ചു

ജിദ്ദ: മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെ പ്രവാസി മലയാളി ജിദ്ദയിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം വടക്കേമണ്ണ സ്വദേശിയും ജിദ്ദയിലെ തലാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡ്രൈവറുമായ കാട്ടില്‍ സൈതലവിയാണ് മരിച്ചത്. 48 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച ആറു മണിയ്ക്കായിരുന്നു മരണം. ചായ കഴിച്ചു കൊണ്ടിരിക്കെ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് സഹവാസികള്‍ പോലീസിനെ വിവരമറിയിക്കുകയും സൈതലവിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

also read: പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇരുപത്തിയേഴു വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്ന സൈതലവി മകളുടെ കല്യാണത്തിന് അടുത്ത ആഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം. മകളുടെ നിക്കാഹ് കഴിഞ്ഞു ഒന്നര മാസം മുമ്പാണ് സൈതലവി ജിദ്ദയില്‍ തിരിച്ചെത്തിയിരുന്നത്. മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതദേഹം സ്‌പോണ്‌സറുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് വേഗത്തില്‍ വിട്ടുകിട്ടുകയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഇശാ നിസ്‌കാരത്തിന് ശേഷം ജിദ്ദ റുവൈസ് ഖബറിടത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button