ArticleLatest NewsWomenLife StyleHealth & Fitness

മുടി സ്‌ട്രെയിറ്റന്‍ ചെയ്യാനുളള നാച്ചുറല്‍ രീതികള്‍

മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്‌ട്രെയിറ്റനിംഗ് ടിപ്പുകള്‍…. രാസവസ്തുക്കള്‍ കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

തേങ്ങാപ്പാലും ലെമണ്‍ ജ്യുസും– ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച് ഒരുരാത്രി ഫ്രിഡ്ജില്‍ വെച്ച ശേഷം രാവിലെ എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകിവൃത്തിയാക്കണം. അപ്പോള്‍ തന്നെ വ്യത്യാസം മനസിലാക്കാം. ലെമണ്‍ജ്യുസ് മുടിനിവര്‍ത്താന്‍ സഹായിക്കുന്നു.

ആവണക്കെണ്ണയും വെളിച്ചെണ്ണയും- രണ്ട് എണ്ണകളും ഓരോ ടേബിള്‍സ്പൂണ്‍ വീതം എടുക്കണം. ചെറുതായി ചൂടാക്കിയശേഷം പതിനഞ്ചുമിനിട്ട് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യണം. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്തവെളളത്തില്‍ കഴുകണം. ആഴ്ചയില്‍ രണ്ടുതവണ ചെയ്യുക, നല്ല ഫലം ലഭിക്കും.

മുട്ടയും ഒലിവോയിലും– രണ്ട് മുട്ട, മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലിവോയില്‍ ചേര്‍ത്ത് ഒരുമണിക്കൂര്‍ പാകപ്പെടാന്‍ വെക്കണം. ഇനി നന്നായി മുടിയില്‍ പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകി വൃത്തിയാക്കണം. ആഴ്ചയില്‍ ഒരുതവണ ചെയ്യുന്നതിലൂടെ മുടി നിവര്‍ന്ന് ഭംഗിയുളളതായിത്തീരും.

പാലും തേനും– അരക്കപ്പ് പാലും രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് തലയില്‍പുരട്ടി രണ്ട് മണിക്കുര്‍ കഴിഞ്ഞ് കഴുകിക്കളയണം. ആഴ്ചയില്‍ ഒരുതവണ ഇങ്ങനെ ചെയ്യുന്നത് നല്ല ഫലം നല്കും.

പാലും മുട്ടയും– ഒരുമുട്ടയുടെ വെളള, അഞ്ച് ടേബിള്‍സ്പൂണ്‍ അരിപ്പൊടി, ഒരുകപ്പ് മുള്‍ട്ടാണിമിട്ടി, കാല്‍കപ്പ് പാല്‍ എന്നിവ നന്നായി യോജിപ്പിച്ച് തലയില്‍ പുരട്ടി ഒരുമണിക്കൂര്‍കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മുടി നിവരും. ആഴ്ചയില്‍ ഒരുതവണ ഇത്തരത്തില്‍ ചെയ്യുക.

ഏത്തപ്പഴവും പപ്പായയും– ഒരു ഏത്തപ്പഴം, ഒരുവലിയ കഷ്ണം പപ്പായ എന്നിവ നന്നായി അരച്ച് മുടിയില്‍ തേച്ചുപിടിപ്പിച്ച് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയണം.

കറ്റാര്‍വാഴയും വെളിച്ചെണ്ണയും – കാല്‍കപ്പ് വെളിച്ചെണ്ണയും ഒലിവോയിലും ചൂടാക്കണം. കാല്‍കപ്പ് കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് ഈ എണ്ണയിലേക്ക് ചേര്‍ക്കണം. എല്ലാ ചേരുവകളും ചേര്‍ത്ത് ചൂടാക്കി മുടിയില്‍ പുരട്ടി മുക്കാല്‍ മണിക്കൂര്‍കഴിഞ്ഞ് തണുത്തവെളളത്തില്‍ കഴുകണം.

ഏത്തപ്പഴവും തേനും ഓയിലും– നന്നായി പഴുത്ത ഏത്തപ്പഴം രണ്ടെണ്ണം, ഒരുടേബിള്‍ സ്പൂണ്‍ തേനും രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവോയിലും, തൈരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം തലയിലും മുടിയിലും പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്തവെളളത്തില്‍ കഴുകിക്കളയണം. ആഴ്ചയില്‍ ഒരിക്കല്‍ ഈ പായ്ക്ക് ട്രൈ ചെയ്യണം.

മേല്‍പ്പറഞ്ഞ കൂട്ടുകള്‍ ട്രൈ ചെയ്തുനോക്കുന്നത് മുടി നിവരാനും ഭംഗിയുളളതാകാനും സഹായകമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button