Latest NewsNewsIndia

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഈ ന​ട​പ​ടി പി​ന്‍​വ​ലി​ച്ചു

മ​സ്ക​റ്റ്: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഈ ന​ട​പ​ടി പി​ന്‍​വ​ലി​ച്ചു. ഗ​ള്‍​ഫ് സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍(​ജി​സി​സി) രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ ബാ​ഗേ​ജ് അ​ല​വ​ന്‍​സി​ല്‍ കു​റ​വ് വ​രു​ത്തി​യ ന​ട​പ​ടിയാണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് പി​ന്‍​വ​ലി​ച്ചത്.  പ്ര​വാ​സി​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് ഈ തീരുമാനം. ഇ​ക്കാ​ര്യം ദു​ബാ​യി​ല്‍ നി​ന്നും എ​യ​ര്‍ ഇ​ന്‍​ഡ്യ ഗ​ള്‍​ഫ് മേ​ഖ​ലാ മാ​നേ​ജ​ര്‍ മൊ​ഹി​ത് സെ​യി​നാ​ണ് അ​റി​യി​ച്ച​ത്.മും​ബൈ​യി​ലെ എ​യ​ര്‍ ഇ​ന്ത്യാ ഓ​ഫീ​സി​ല്‍ നി​ന്നും ഇ​തു സം​ബ​ന്ധ​മാ​യ അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

read also: വിമാനം വൈ​കി​യ​തി​നെ​ത്തു​ട​ര്‍ന്ന് നെ​ടുമ്പാ​ശേ​രി​യി​ല്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം

12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ ബാ​ഗേ​ജ് അ​ല​വ​ന്‍​സ് 30 കി​ലോ​യി​ല്‍​നി​ന്നും 20 കി​ലോ​യാ​ക്കി കു​റ​ച്ച ന​ട​പ​ടി​യാ​ണ് പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മ​സ്‌ക​റ്റി​ലെ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഏ​പ്രി​ല്‍ ര​ണ്ടു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ അ​റി​യി​പ്പ് വ​ന്ന​ത്. നി​ല​വി​ല്‍ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കു 30 കി​ലോ ബാ​ഗേ​ജ് അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button