മസ്കറ്റ്: എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ നടപടി പിന്‍വലിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങളില്‍ നിന്നു യാത്ര ചെയ്യുന്ന കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പിന്‍വലിച്ചത്. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഇക്കാര്യം ദുബായില്‍ നിന്നും എയര്‍ ഇന്‍ഡ്യ ഗള്‍ഫ് മേഖലാ മാനേജര്‍ മൊഹിത് സെയിനാണ് അറിയിച്ചത്.മുംബൈയിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നും ഇതു സംബന്ധമായ അറിയിപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
read also: വിമാനം വൈകിയതിനെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം
12 വയസുവരെയുള്ള കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സ് 30 കിലോയില്‍നിന്നും 20 കിലോയാക്കി കുറച്ച നടപടിയാണ് പിന്‍വലിച്ചിരിക്കുന്നത്. വ്യാഴാഴ്ച മസ്കറ്റിലെ എയര്‍ ഇന്ത്യയുടെ ഓഫീസില്‍നിന്ന് അയച്ച കത്തിലാണ് ഏപ്രില്‍ രണ്ടുമുതല്‍ പ്രാബല്യത്തിലായ അറിയിപ്പ് വന്നത്. നിലവില്‍ ടിക്കറ്റുകള്‍ എടുത്തിട്ടുള്ള യാത്രക്കാര്‍ക്കു 30 കിലോ ബാഗേജ് അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്.
Post Your Comments