Latest NewsNewsInternational

മദ്യപിച്ച് ഇരുപത്തി ഒന്‍പത് നില കെട്ടിടത്തിലെ ടെറസ്സില്‍ കിടന്നുറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

മദ്യപിച്ച് ഇരുപത്തി ഒന്‍പത് നില കെട്ടിടത്തിലെ ടെറസ്സില്‍ കിടന്നുറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മദ്യപിച്ച് ഫിറ്റായ ആള്‍ ടെറസ്സിന്റെ കൈവരിയില്‍ വിശ്രമിക്കുന്നത് കണ്ട ആരോ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ചൈനയിലെ ഷാന്‍സി പ്രൊവിന്‍സിലാണ് സംഭവം.

ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ആരോ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തുന്നത്.സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയില്‍ അപകടകരമായ നിലയില്‍ കിടന്നുറങ്ങുന്ന മദ്യപനെയായിരുന്നു. ഒന്നു ചരിഞ്ഞാല്‍ പോലും കെട്ടിടത്തിന് താഴെ വീഴുന്ന നിലയിലായിരുന്നു ഇയാള്‍ കിടന്നത്. തുടര്‍ന്ന് ടെറസിന് മുകളിലെത്തിയ പൊലീസ് സാഹസികമായാണ് ഇയാളെ താഴെയെത്തിച്ചത്.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ആണ് ടെറസില്‍ എത്തിയതെന്ന് മനസിലാകുന്നത്.യുവാവിനെതിരെ പോലീസ് കേസെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button