Latest NewsNewsTechnology

പുതിയ ഫീച്ചറുമായി പേടിഎം

പുതിയ ഫീച്ചറുമായി പേടിഎം. എതിരാളികളായ വാട്‌സാപ്പ് പെയ്‌മെന്റിനെയും ഗൂഗിള്‍ ടെസിനെയും (Google Tez) കീഴടക്കാൻ പുതിയ വഴി തേടിയിരിക്കുകയാണ് പേടിഎം. പണക്കൈമാറ്റം എളുപ്പമാക്കാനും ഈ ഫീച്ചർ സഹായിക്കും. പണമിടാപടുകള്‍ പേടിഎം ആപ്പിലെ പുതിയ ഫീച്ചറിലൂടെ എളുപ്പമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഞായറാഴ്ച മുതല്‍ പുതുമകളുടെ ഐഒഎസ് ആപ് ആക്ടീവാണ്. വൈകാതെ ആന്‍ഡ്രോയിഡ് ആപ് എത്തും.

read also: 100 ശതമാനം ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്

ആപ്പിലെ ‘മണി ട്രാന്‍സ്‌ഫേഴ്‌സ്’ (Money Transfers) ഓപ്ഷനില്‍ ഇനി ബാങ്ക് ടു ബാങ്ക് ഓപ്ഷനടക്കം പലതരം പണക്കൈമാറ്റ സാധ്യതകളും ഉണ്ടായിരിക്കും. 250 കോടി രൂപയാണ് പണക്കൈമാറ്റം പ്രോത്സാഹിപ്പിക്കാന്‍ പേടിഎം മാറ്റിവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ, രാജ്യത്തെ മൊത്തം പണക്കൈമാറ്റത്തിന്റെ മൂന്നിലൊന്ന് പേടിഎം ആപ്പിലൂടെ നടത്തുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button