ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതർ രംഗത്ത്. സെര്‍വര്‍ തകരാര്‍ മാത്രമാണ് സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ തകരാര്‍ ഉണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
read also: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ വെബ്‌സൈറ്റുകള്‍ അതിനിടെ നിശ്ചലമായതു ആശങ്കയ്ക്കു ഇടയാക്കി. നിശ്ചലമായത് കേന്ദ്രനിയമ മന്ത്രാലയത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റുകളാണ്.
ചൈനീസ് ഹാക്കര്‍മാര്‍ പ്രതിരോധവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നായിരുന്നു വാര്‍ത്തകള്‍. ചൈനീസ് ഭാഷയിലുള്ള എഴുത്താണ് വെബ്‌സൈറ്റിന്റെ ഹോംപേജില്‍ പ്രത്യക്ഷപ്പെട്ടത്. വെബ്സൈറ്റില്‍ പ്രവേശിക്കുമ്ബോള്‍ ‘സൈറ്റ് ലഭ്യമല്ല’ എന്ന അറിയിപ്പാണ് ലഭ്യമാകുന്നത്. ഒപ്പം ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങളും.
Post Your Comments