KeralaLatest NewsIndiaNews

ഒാണ്‍ലൈന്‍ വാര്‍ത്തകൾക്കുമേൽ നിയന്ത്രണം: പ്രത്യേക സമിതി രൂപീകരിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയ​ന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ്​ വാര്‍ത്ത വിനിമയ മന്ത്രാലയത്തി​​ന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌​ ഉത്തരവുകളൊന്നും ഒൗദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഉത്തരവിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

also read:ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങളെ നാണംകെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്

ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി മന്ത്രാലയം രൂപീകരിക്കുന്ന പത്തംഗ കമ്മിറ്റി വിഷയങ്ങൾ പഠിച്ച്‌​ ചട്ടങ്ങള്‍ രൂപീകരിക്കും. വാര്‍ത്ത വിതരണ മന്ത്രാലയം, നിയമം, ​ഐ.ടി, ആഭ്യന്തരം, ഇലക്​ട്രോണിക്​സ്​ തുടങ്ങിയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പ്രസ്​ കൗണ്‍സില്‍ ഒാഫ്​ ഇന്ത്യ, ബ്രോഡ്​കാസ്​റ്റേഴ്​സ്​ അസോസിയേഷന്‍, ബ്രോഡ്​കാസ്​റ്റേഴ്​സ്​ ഫെഡറേഷന്‍ പ്രതിനിധികളും സമിതിയിലെ അംഗങ്ങളാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button