Latest NewsKeralaNewsIndia

ജനങ്ങളെ ആക്രമിച്ച് ഭൂമി തട്ടിപ്പറിക്കുന്ന രീതി അവസാനിപ്പിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ തല്ലിച്ചതച്ച്‌ അവരുടെ ഭൂമി തട്ടിപ്പറിക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല. ജനങ്ങളുമായി ചർച്ച നടത്തി പ്രശനങ്ങൾ പരിഹരിക്കുന്നതിന് പകരം പോലീസിനെ ഉപയോഗിച്ച് അവരെ അടിച്ചമർത്തുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയപാത വികസനത്തിനായി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ രീതിയിലായിരുന്നില്ല സർക്കാർ അവരെ നേരിടേണ്ടിയിരുന്നത്.

also read:മെഡിക്കല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ചെന്നിത്തല

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ യാതൊരു ദയവുമില്ലാതെ പൊലീസ് മര്‍ദ്ദിച്ചു. പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. വീടുകളിലേക്ക് കടന്നു കയറിയും പൊലീസ് അക്രമം അഴിച്ചു വിട്ടു. നേരത്തെ കീഴാറ്റൂരിലും കുറ്റിപ്പുറം മുതല്‍ കീഴാറ്റൂര്‍ വരെയുള്ള ദേശീയ പാതയുടെ സ്ഥലം എടുപ്പിലും പിണറായി സര്‍ക്കാര്‍ ഇതേ ധാര്‍ഷ്ട്യമാണ് കാണിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button