സാമൂഹ്യ പ്രവർത്തകയും സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജറായ മോൾജി റഷീദ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. ആലപ്പുഴ കടപ്പുറത്ത് വിരിയുന്ന ആഭാസ കുടകൾ എന്ന പേരിലുളള കുറിപ്പ് വിവാദമായതിനെ തുടർന്ന് മോൾജി ഇന്ന് വീണ്ടും വിശദീകരണ കുറിപ്പായി രംഗത്തെത്തുകയും ചെയ്തു. താൻ നേരിട്ടു കണ്ട് ബോധ്യപ്പെട്ട സംഭവത്തെ കുറിച്ചാണ് താൻ കുറിച്ചതെന്നും മോൾജി കുറിച്ചു. ആൺ കുട്ടികളോടൊപ്പം ഞാൻ കണ്ട ആ കുഞ്ഞ് യൂണിഫോമിൽ ആയിരുന്നു . മുടി രണ്ടായി പിന്നി കെട്ടി ഇട്ടിരുന്നു പറഞ്ഞു കേട്ട അപസർപ്പക കഥയല്ല നേരിൽ കണ്ടതാണ്.
കടപ്പുറത്തു വന്നിരുന്നു ഇത്തരത്തിൽ പെരുമാറുന്നവരെ തല്ലി ഓടിക്കാൻ ഒരു ആഹ്വനവും നടത്തിയിട്ടില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തെയും ലൈംഗിക സ്വാതന്ത്ര്യത്തെയും എതിർക്കുന്നുമില്ലെന്നും മോൾജി പറയുന്നു. അതിരാവിലെയുണർന്ന് മക്കൾക്ക് ചോറുപൊതികെട്ടിക്കൊടുത്ത് അവരെ പറഞ്ഞയയ്ക്കുമ്പോൾ എത്ര അമ്മമാർ അറിയുന്നുണ്ടാവും അവർ തങ്ങളെപ്പറ്റിച്ച് കടൽക്കരകളിൽ കുടമറവു തേടിപ്പോകുമെന്ന്?, കാറ്റാടിമരത്തണലിൽ പരിസരം മറന്ന് പരസ്പരം കെട്ടിപ്പിടിക്കുമെന്ന്. സ്പെഷ്യൽ ക്ലാസിന്റെ പേരു പറഞ്ഞ് എത്ര കുട്ടികൾ അവരുടെ അച്ഛനമ്മമാരെ ദിനവും പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാകണമെങ്കിൽ ആളൊഴിഞ്ഞ പാറക്കൂട്ടങ്ങൾക്കിടയിലും കടൽക്കരയിലെ പൊരിവെയിലത്തുയരുന്ന കുടകൾക്കിടയിലും നോക്കിയാൽ മതിയെന്ന മോൾജിയുടെ പരാമർശം വൻ വിമർശനത്തിന് വഴിവെച്ചു.
ആർക്കു ആരെ വേണേലും എവിടെ വെച്ചും എപ്പോഴും ഭോഗിക്കാമെന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരുടെ ജല്പനങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളയുന്നുവെന്നും കുറിപ്പിൽ പറയുന്നു. ആലപ്പുഴയിൽ ഈ സംഭവത്തെ കുറിച്ച് സമൂഹമാധ്യമങ്ങൾ രണ്ടു തട്ടിലാണ്. ആണ് പെണ്ണും ഒരുമിച്ചിരിക്കുന്നത് ഉടലിന്റെ ദാഹം തീർക്കാൻ വേണ്ടിയാണെന്ന് കരുതുന്നവർ മഞ്ഞപ്പിത്തം ബാധിച്ചവരാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ശാരീരകവും മാനസികവുമായ വളർച്ച എത്തുന്നതിനു മുൻപ് വഴി തെറ്റി പോകുന്ന പെൺ കൗമാരത്തെ കുറിച്ചുളള ആശങ്കകളാണ് ചിലർ പങ്കുവെക്കുന്നത്.
Post Your Comments