ചെന്നൈ: കാവേരി വിഷയത്തിൽ തമിഴ്‌നാട്ടിൽ ഡി.എം.കെ ആഹ്വാനം ചെയ്‌ത ബന്ദില്‍ വ്യാപക അക്രമം. ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമസംഭവങ്ങൾ ഉണ്ടായി. കാവേരി നദീജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ വൈകുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിമഷധിച്ച് ഡി.എം.കെ ബന്ദിന് ആഹ്വാനം നൽകിയത്. മറീന ബീച്ചിലേക്ക് പ്രകടനം നടത്തിയ പാര്‍ട്ടി നേതാവ് എം.കെ സ്റ്റാലിന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്‌തു.
also read:ബംഗാളിൽ വ്യാപക അക്രമം: തൃണമൂൽ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ
സംസ്ഥാനത്തെ പലയിടത്തും റോഡ്, റെയില്‍ ഗതാഗതങ്ങള്‍ സമരാനുകൂലികൾ സ്തംഭിപ്പിച്ചു. അണ്ണാശാല, കോടമ്ബക്കം, നുങ്കംപക്കം എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ബന്ദിനെ തുടർന്ന് ഹൊസൂര്‍, ട്രിച്ചി എന്നിവിടങ്ങളില്‍ ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളും ഇവിടെക്ക് വരാനാവാതെ അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുകയാണ്.
#WATCH: DMK Working President MK Stalin carried away by Police & detained during protest in Chennai over #CauveryWaterManagementBoard issue. pic.twitter.com/nOcsogSdWX
— ANI (@ANI) April 5, 2018
Post Your Comments