ന്യൂഡല്‍ഹി: ഭീകരര്‍ പിതാവിനെ വെടിവച്ച ശേഷം മകനെ തട്ടിക്കൊണ്ടുപോയി. ജമ്മു കശ്മീരില്‍ ബന്ദിപോര ജില്ലയിലെ ഹജിന്‍ പ്രദേശത്ത് ബുധനാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം. അബ്ദുള്‍ ഗാഫര്‍ ബട്ട് എന്നയാളുടെ വീട്ടിലേക്ക് ലഷ്‌കര്‍-ഇ-തോയ്ബ ഭീകരര്‍ അതിക്രമിച്ച് കടന്ന് അബ്ദുള്‍ ഗാഫറിനെയും മകൻ മന്‍സൂര്‍ അഹമ്മദ് ഭട്ടിനെയും തടവിലാക്കി. എന്നാല്‍ അബ്ദുള്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം വെടിവെക്കുകയും തുടര്‍ന്ന് മന്‍സൂറുമായി ഭീകരര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. മന്‍സൂറിനായി പൊലീസും സൈന്യവും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവവമാണ് ഇവിടെ നടക്കുന്നത്. തിങ്കളാഴ്ച രാത്രി ഭീകരര്‍ നാസര്‍ അഹമ്മദ് എന്ന മുന്ദാസിറിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയിരുന്നു.
Post Your Comments