കോട്ടയം: ഒരവസരത്തിലും പൊലീസുകാര്‍ മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഒറ്റപ്പെട്ട ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് പൊലീസിന്റെയാകെ മുഖം വികൃതമാക്കുന്നത്.
അതിനാൽ പെരുമാറ്റം നന്നാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ നിര്‍ദേശിച്ചത്. ജനങ്ങളെ ഒപ്പം നിര്‍ത്താനും അവരുെട മനസ്സ് കാണാനും കഴിയണം. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുേമ്ബാള് മാത്രമാകരുത് ഇടപെടല്‍.
read also: വിഴിഞ്ഞം കരാർ കാലാവധി നീട്ടൽ ; മുഖ്യമന്ത്രിയുടെ തീരുമാനമിങ്ങനെ
മാത്രമല്ല സ്വന്തം സ്റ്റേഷന് പരിധിയിലെ ക്രിമിനലുകളെക്കുറിച്ച് മുന്‍കൂര്‍ ധാരണ ഉണ്ടാകണം. സമൂഹത്തില്‍ മാന്യന്മാരായി വിലസുന്ന ക്രിമിനലുകള്‍ക്കെതിരെയും യഥാര്‍ഥ ക്രിമിനലുകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണം. മുഖം നോക്കാതെ നടപടിയെടുത്താല്‍ സര്‍ക്കാറും അവര്‍ക്കൊപ്പം ഉണ്ടാകും.
സേനയില്‍ േജാലിഭാരം കൂടുതലാണെന്ന് അറിയാം. അത് പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അംഗബലം വര്‍ധിപ്പിക്കും. പ്രമോഷനിലെ കാലതാമസവും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments