ദുബായ്: പാര്‍ക്കിങ് ചാര്‍ജ് ഇരട്ടിയാക്കി ദുബായിയില്‍ പുതിയ നിയമം. ദുബായിയിലെ അല്‍ഖയ്ല്‍ ഗേറ്റിനു സമീപമുള്ള പ്രദേശങ്ങലിലെ പാര്‍ക്കിങ് ചാര്‍ജാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍.ടി.എ) പുതിയ നിയമവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിമുതല്‍ അല്‍ഖയ്ല്‍ ഗേറ്റിനു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും മണിക്കൂറിന് 4 ദിര്‍ഹവും 24 മണിക്കൂറിന് 32 ദിര്‍ഹവും ഫൈന്‍ നല്‍കണം. 2018 പകുതി മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
ബുധനാഴ്ചയാണ് അധികൃതര്‍ ഇത് വ്യക്തമാക്കിയത്. അല്‍ഖയ്ല്‍ ഗേറ്റ് കമ്മ്യൂണിറ്റിയില്‍ പാര്‍ക്കിങ് വിഭാഗം വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ഒരു ഭാഗം ആ കമ്യൂണിറ്റിയില്‍ താമസിക്കുന്നവര്‍കു വേണ്ടി മാത്രമുള്ളതാണ്. പിന്നീടുള്ള കുറച്ച് ഭാഗം അവിടെ വരുന്ന സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ളതാണ്. ഈ പാര്‍ക്കിങ് സ്ഥലത്തെ സൗകര്യങ്ങളുടെ നിലവാരം ഉയര്‍ത്താനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാനുമാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നതിനു പിന്നിലെന്ന് ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സിയിലെ ട്രാഫിക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ അലി ബന്ന പറഞ്ഞു.
ഫൈന്‍ അടയ്ക്കുന്നതിനെ പല രീതികളില്‍ തിരിച്ചിട്ടുണ്ടെന്നും ഖന്ന പറഞ്ഞു. പ്രതിമാസം 2,500 ദിര്‍ഹം, ആറുമാസത്തില്‍ 1,500 ദിര്‍ഹം, മൂന്ന് മാസത്തില്‍ 1, 000 ദിര്‍ഹം എന്നിങ്ങനെയും നമുക്ക് ഫൈന്‍ അടയ്ക്കാന്‍ കഴിയും. കൂടാതെ ഇനിയും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ നിമയത്തോട് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് ദുബായിയിലെ ആളുകള്‍ വ്യക്തമാക്കുന്നത്. കാരണം അവരുടെ ബന്ധുക്കള്‍ തങ്ങളുടെ ഫ്‌ലാറ്റുകളില്‍ വരികയാണെങ്കില്‍ കൂടി വാഹനം പാര്‍ക്ക് ചെയ്യാന്‍ വേണ്ടി മാത്രം 32 ദിനാര്‍ കൊടുക്കണമെന്നും അതിനാല്‍ തന്നെ വീട്ടിലേക്കുള്ള അതിഥികളുടെ വരവ് കുറയുമെന്നും അവര്‍ ആരോപിച്ചു.
Post Your Comments