Latest NewsIndiaNews

സിഗരറ്റ് പായ്ക്കറ്റുകളിലെ ആരോഗ്യ മുന്നറിപ്പ് പരിഷ്കരിക്കുന്നു

ന്യൂഡൽഹി : പുകയില ഉൽപ്പന്നങ്ങളുടെ കവറുകളിലെ നിയമ പ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്കരിക്കുന്നു. നിലവിലെ മുന്നറിയിപ്പ് സെപ്റ്റംബർ ഒന്നുമുതൽ പരിഷ്‌കരിക്കും.

പുതിയ നിയമം അനുസരിച്ച് പായ്ക്കറ്റിന്റെ 85 ശതമാനവും മുന്നറിയിപ്പ് ചിത്രങ്ങള്‍ ഉണ്ടാകണമെന്നാണ്. പുകയില വിരുദ്ധ മുന്നറിയിപ്പുമായി ബന്ധപ്പെട്ടു കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ആഗോള റാങ്കിങ്ങില്‍ മൂന്നാമതാണ് ഇന്ത്യ. 205 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

12 മാസ ഇടവേളയില്‍ വ്യത്യസ്ത ചിത്രങ്ങളായിരിക്കും പായ്ക്കറ്റിന് പുറത്ത് പ്രത്യക്ഷപ്പെടുക. പുകയില കാന്‍സറിനിടയാക്കും, പുകയില വേദനാപൂര്‍വമുള്ള മരണത്തിനിടയാക്കും എന്നീ അറിയിപ്പുകളും ചിത്രങ്ങള്‍ക്കൊപ്പമുണ്ടാവും. പുകയില നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു സഹായകമായ ‘ക്വിറ്റ് ലൈന്‍’ നമ്പറും കൂടിനു പുറത്തു രേഖപ്പെടുത്തും.

ഇന്നു പുകവലി നിര്‍ത്തുക, വിളിക്കൂ (ക്വിറ്റ് ടുഡെ,കോള്‍) 1800112356 എന്ന അറിയിപ്പും സിഗരറ്റ് പായ്ക്കറ്റിന് പുറത്ത് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button