Latest NewsNewsIndia

മകളാണ് മറന്നു! മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍

കൊല്‍ക്കത്ത•ആറുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. കസ്ബ ബോസേപുര്‍ പ്രദേശത്തെ ഒരു ഒപ്ടിക്കല്‍ ഷോപ്പില്‍ ജോലി നോക്കുന്ന 38 കാരനാണ് പിടിയിലായത്. കുട്ടിയുടെ മാതാവാണ് വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച മാതാവ് പുറത്തുപോയ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഭവം പെണ്‍കുട്ടി മാതാവിനോട് വിവരിക്കുകയും ഇവര്‍ ശബ്ദമുണ്ടാക്കിയതോടെ അയല്‍വാസികള്‍ ഒത്തുകൂടുകയും പ്രതിയെ കൈകാര്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം നിഷേധിച്ചില്ല. ഇയാള്‍ സമാനമായ രീതിയില്‍ മറ്റുള്ളവരേയും ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button