ജോധ്പൂര്‍: ബോളിവുഡ് നടന് സല്മാന് ഖാന്റെ കേസില്‍ നിര്‍ണ്ണായക വിധി. രാജാസ്ഥാനിലെ ജോധ്പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ് കുമാർ ഖാത്രിയാണ് വിധി പ്രഖ്യാപിച്ചത്. കൃഷ്ണമൃഗ വേട്ടയില്‍ സല്മാന് ഖാന് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സല്മാന് ഖാന് രണ്ടു വര്‍ഷം തടവാണ് കോടതി വിധിച്ചത്. കേസില്‍ സല്‍മാനു ഇന്നു തന്നെ ജാമ്യം കിട്ടും.
ബോളിവുഡ് നടന്മാരായ സെയ്ഫ് അലിഖാന്, സൊണാലി ബന്ദ്രെ, നടി തബു എന്നിവരും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ കേസില്‍ ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.
സല്മാന് അടക്കം മുഴുവന്‍ പ്രതികളും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്മാന് വേണ്ടി അഭിഭാഷകന് എച്ച്.എം സരസ്വത് ആണ് ഹാജരായത്. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്.
കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്. മാർച്ച് 28നു കേസിന്റെ വിചാരണാനടപടികൾ പൂർത്തിയായിരുന്നു. വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലായിരുന്നു ജോധ്പൂര്‍ കോടതി. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് രാജസ്ഥാന് പൊലീസ് ജോധ്പൂര്‍ കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
Post Your Comments