കോട്ടയം: കഴിഞ്ഞ വർഷം ഒരു ഹർത്താൽ ദിവസമായ ഏപ്രില്‍ ആറിനു രാത്രി ഭക്ഷണം വാങ്ങാനെന്നു പുറത്തേയ്ക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ പിന്നീട് മടങ്ങിയെത്തിയില്ല. എന്താണ് ദമ്പതികൾക്ക് സംഭവിച്ചതെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു,രാജ്യമെങ്ങും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
മക്കളായ ഫാത്തിമ (13), ബിലാല്‍ (ഒമ്ബത്) എന്നീ രണ്ടു മക്കളെയും ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെ ഏല്പിച്ചശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊെബെല്‍ ഫോണുകള്‍, ഡ്രൈവിങ്ങ് ലൈസൻസ് , എ.ടി.എം. കാര്‍ഡുകള്‍ ഇവയെല്ലാം വീട്ടില്‍ വച്ചശേഷമാണു ഇരുവരും പോയത്. അന്വേഷണത്തിന്റെ ആദ്യഘട്ടം കോട്ടയം കേന്ദ്രീകരിച്ചായിരുന്നു. പിന്നീട അത് സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. എന്നിട്ടും ലോക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും ദമ്പതികളെകുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
also read:ഫേസ്ബുക്ക് പ്രണയം; വീട്ടമ്മയെ മകളുമായി കാണാതായി:
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹാഷിമിന്റെ പിതാവു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പോലീസിന്റെ കേസ് ഡയറി ഫയല്‍ കോടതി ആവശ്യപ്പെട്ടു. മെയ് 19ന് കേസ് പരിഗണിക്കുമ്ബോള്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാനാണ് ഹൈക്കോടതി ജഡ്ജി സുനില്‍ തോമസ് ഉത്തരവിട്ടു. അതേസമയം തിരോധാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും
Post Your Comments