ബഹ്‌റൈന്‍•രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി ഗള്‍ഫ് രാജ്യമായ ബഹ്‌റൈന്‍. 80 ബില്യണ്‍ ബാരല്‍ ഷെയ്ല്‍ ഓയില്‍ നിക്ഷേപമാണ് ബഹ്‌റൈന്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ബഹ്‌റൈന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. പടിഞ്ഞാറന്‍ തീരത്തെ ഖലിജി അല്‍ ബഹ്‌റൈന്‍ തീരത്തെ കടലിലാണ് 2000 ത്തോളം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന എണ്ണ നിക്ഷേപം കണ്ടെത്തിയത്.
കഴിഞ്ഞ 8 ദശകത്തിനിടെ ബഹ്‌റൈനില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ എണ്ണ നിക്ഷേപമാണിത്.
എണ്ണയോടൊപ്പം ഏകദേശം 14 ലക്ഷം കോടി ഘന അടി വാതകവും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ബഹ്‌റൈന്റെ പ്രധാന വാതക റിസര്‍വോയറിന് താഴെയുള്ള വാതക ശേഖരങ്ങളുടെ കണ്ടെത്തല്‍ 10 മുതൽ 20 ലക്ഷം കോടി ഘന അടി വരെ ആണ്.
Post Your Comments