ന്യൂഡല്‍ഹി: തനിക്ക് വൃക്കരോഗമുള്ളതായി സ്ഥിരീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് വൃക്കരോഗമുള്ളതായും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയിരിക്കും തുടര്‍ ചികിത്സയെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: പിതാവിന് വേണ്ടി വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റ് കെട്ടിച്ചമച്ച യുവാവ് ദുബായിയിൽ പിടിയിൽ
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നതരത്തില് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജെയ്റ്റ്ലി ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.
Post Your Comments