കൊല്ലം: വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ ചലച്ചിത്ര നടന് കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായതാണ് അജിത്ത്. നിരവധി സിനിമ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. 2012 ല്‍ ഇറങ്ങിയ ഇവന് അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ശ്രീക്കുട്ടി,ശ്രീഹരി എന്നിവര്‍ മക്കളാണ്.
Post Your Comments