മസ്‌കറ്റ്: റസ്റ്റാറന്റുകള്‍ക്കും ഭക്ഷണശാലകള്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കി ഒമാന്‍ മന്ത്രാലയം. ആരോഗ്യ, സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മസ്‌കറ്റ് നഗരസഭ നിര്‍ദേശിച്ചു.ശുചിത്വത്തില്‍ ശ്രദ്ധിക്കാത്ത, പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുമായ റസ്റ്റാറന്റുകള്‍ക്കും ഭക്ഷണശാലകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മസ്‌കറ്റ് നഗസരഭ മുന്നറിയിപ്പ് നല്‍കി.ആരോഗ്യ, ഭക്ഷ്യ സുരക്ഷാ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ നഗരസഭയെ വിവരമറിയിക്കണം. ഇതിന് 1111 എന്ന ടോള്‍ഫ്രീ നമ്പറോ, മസ്‌കറ്റ് നഗസഭ കമ്യൂണിക്കേഷന്‍ സെന്ററിനെയോ ബന്ധപ്പെടാം. നഗരസഭയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേനയും പരാതി സമര്‍പ്പിക്കാം. ശുചിത്വം പാലിക്കാത്ത റസ്റ്റോറന്റുകള്‍ക്ക് കടിഞ്ഞാണിടുന്ന നടപടികളുടെ ഭാഗമായി പതിവു പരിശോധനകള്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞമാസം തലസ്ഥാന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ 848 കിലോ പച്ചക്കറികളും 310 കിലോ മത്സ്യ അനുബന്ധ ഉല്‍പന്നങ്ങളും 462 കിലോ പഴവര്‍ഗങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പതിവു പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു പരിശോധനകളെന്ന് മസ്‌കറ്റ് നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.
നഗരസഭ ജനറല്‍ ഡയറക്ടറേറ്റിലെ അര്‍ബന്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മന്റെ് ഓഫ് മാര്‍ക്കറ്റ് റെഗുലേഷന്റെ കീഴിലാണ് മിന്നല്‍ പരിശോധനകള്‍ നടക്കുന്നത്. റസ്റ്റാറന്റുകളില്‍ ശുചിത്വം പ്രോത്സാഹിപ്പിക്കാനും ആരോഗ്യനിലവാരം ഉയര്‍ത്താനും നഗരസഭ കഴിഞ്ഞവര്‍ഷം ഗ്രേഡിങ് സമ്പ്രദായം ആരംഭിച്ചിരുന്നു. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, അച്ചാര്‍ തുടങ്ങിയവയിലെ കീടനാശിനിയുടെ അളവ് കണ്ടെത്തുന്നതിനായുള്ള ‘പ്രോ ആക്ടിവ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് പ്രോജക്ടിനും അടുത്തിടെ നഗരസഭ തുടക്കമിട്ടിരുന്നു. വിദഗ്ധര്‍ ഭക്ഷണശാലകളും മറ്റും സന്ദര്‍ശിച്ച് പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ടവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഭാവിയില്‍ കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനുമായുള്ള വിവിര ശേഖരണവുമാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ജനറല്‍ ഡയറക്ടറേറ്റ് വക്താവ് പറഞ്ഞു. വിദേശികളായ തെരുവു കച്ചവടക്കാരെയും പിടികൂടിയിട്ടുണ്ട്. ഇവരില്‍നിന്ന് പഴങ്ങളും പച്ചക്കറികളും ഇറച്ചിയും മത്സ്യവും പുകയിലയും മറ്റും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ 15 നിയമലംഘനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരസഭയുടെ ലൈസന്‍സില്ലാതെ തികച്ചും അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു ഇവര്‍ സാധനങ്ങള്‍ വില്‍പന നടത്തിയിരുന്നതെന്ന് നഗരസഭ വക്താവ് അറിയിച്ചു.
Post Your Comments