തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ ശേഷം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറിയപ്പോൾ നാട്ടുകാർ തങ്ങൾക്ക് വേണ്ടി ഒരുക്കുന്ന സ്വീകരണമായിരുന്നു കേരള താരങ്ങളായ സീസന്റേയും ലിജോയുടെ മനസ്സില്‍ നിറയെ. എന്നാൽ റെയിൽവേ സ്റ്റേഷനിൽ ആരും തന്നെ സ്വീകരിക്കാൻ എത്തിയില്ല. സീസനും ലിജോയും ബാഗും പിടിച്ചു നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിൽ പ്രതികരണവുമായി താരങ്ങൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിക്കുക
ഞങ്ങള്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോള്‍ അസോസിയേഷനില്‍ നിന്നോ മറ്റോ ആരും വിളിച്ചില്ല. എത്ര മണിക്ക് വരുമെന്നു പോലും ആരും വിളിച്ച് ചോദിച്ചില്ല. തുടര്‍ന്ന് നാട്ടിലെ ചേട്ടനെ വിളിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം കൂട്ടാന്‍ വരികയായിരുന്നു. അദ്ദേഹം വണ്ടിയുമായി വരുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഫെയ്സ്ബുക്കിലെ പോസ്റ്റിലുള്ളത്. ഞങ്ങള്‍ ബാഗുംപിടിച്ച് നില്‍ക്കുന്നത് കണ്ട് സങ്കടം തോന്നിയിട്ടാണ് അദ്ദേഹം ആ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ ഇട്ടതെന്നും കേരളത്തിന്റെ വൈസ് ക്യാപ്റ്റനായ സീസന് പറയുകയുണ്ടായി.
Post Your Comments