തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് നിലവില്‍ 22 കേസുകളുള്ളത്. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് അമിത വില ഈടാക്കി മെഡിക്കല്‍ ഷോപ്പുകള്‍ തീവെട്ടിക്കൊള്ള നടത്തുന്നത്. സംസ്ഥാനത്തെ മരുന്നു ഷോപ്പുകളിലും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളിലും അമിത വില ഈടാക്കുന്ന കാര്യത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
കേസുകളുള്ള മെഡിക്കല്‍ സ്‌റ്റോറുകള്‍:
തിരുവനന്തപുരം ജില്ലയിലെ മണക്കാട് എസ്.ആര്‍ ലോജിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍സ്, ദൃശ്യാ മെഡിക്കല്‍സ് കവടിയാര്‍, പേരൂര്‍ക്കട സായ്കൃഷ്ണ മെഡിക്കല്‍സ്, തിരുമല ശ്രീകൃഷ്ണ ആശുപത്രി, കുറവന്‍കോണം സൂര്യ മെഡിക്കല്‍സ്, സിമന്‍സ് ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ കണിയാപുരം, ശ്രുതി മെഡിക്കല്‍സ് ശാസ്തമംഗലം, മെഡി ഹെല്‍പ്പ് തിരുവനന്തപുരം, തൃശൂര്‍ ജില്ലയിലെ കെയര്‍ ആന്‍ഡ് കെയര്‍, കുന്നംകുളം സഫ മെഡിക്കല്‍സ്, മൂക്കന്‍സ് ഫാര്‍മസി, കണ്ണൂര്‍ ജില്ലയിലെ കോയിലില്‍ ഹോസ്പിറ്റല്‍, എം.എസ് മെഡിക്കല്‍ ഷോപ്പ്, തലശ്ശേരി സദാനന്ദ മെഡിക്കല്‍സ്, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ആശ്രയ മെഡിക്കല്‍സ്, കടവന്തറ കാരിത്താസ് ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കെ.എം.സി ഹോസ്പിറ്റല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ബാലുശ്ശേരി ശ്രീധര്‍ നഴ്സിങ് ഹോം, വയനാട് ജില്ലയിലെ ഡി.എം വിംസ് ഹോസ്പിറ്റല്‍ ഫാര്‍മസി എന്നിവയ്‌ക്കെതിരെയും ആശ്രയ മെഡിക്കല്‍സിന്റെ രണ്ട് മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments