അമിത വണ്ണമുള്ളവര്‍ എന്നും എപ്പോഴും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് വണ്ണം കുറയ്ക്കുക എന്നത്. എന്നാല്‍ കൃത്യമായി വ്യായാമം ചെയ്യാത്തതും ഭക്ഷണം നിയന്ത്രിക്കാത്തതുമാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. വ്യായാമം ചെയ്യാനും ഭക്ഷണം നിയന്ത്രിക്കാനും മടിക്കുന്നവര്‍ തീര്‍ച്ചയായും മാതൃകയാക്കേണ്ട വ്യക്തിയാണ് മാര്‍ക്കെറ്റിങ് പ്രൊഫഷണലായ കൗസാനി ബര്ദന്. 78 കിലോ വണ്ണമുണ്ടായിരുന്ന കൗസാനി തനിക്ക് മുട്ട് വേദന വന്നപ്പോള്‍ മുതലാണ് വണ്ണത്തെ കുറിച്ച് ശ്രദ്ധിച്ച് തുടങ്ങിയത്.
അപ്പോഴാണ് അമിത വണ്ണം കാരണം താന്‍ പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് സത്യം മനസിലാക്കിയത്. അതോടെ ഒരു ചിന്ത മാത്രമേ കൗസാനിക്കുണ്ടായിരുന്നുള്ളൂ. എങ്ങനെയും വണ്ണം കുറയ്ക്കുക. അതിന് ആദ്യം അവര്‍ ചെയ്തത് സ്വന്തമായി ഒരു ഡയറ്റ് പ്ലാന്‍ ഉണ്ടാക്കുക എന്നതായിരുന്നു. പിന്നീട് അരമണിക്കൂര്‍ തുടര്‍ച്ചയായ നടത്തവും കൂടി ആയപ്പോള്‍ അഞ്ച് മാസംകൊണ്ട് 20 കിലോ വരെ കുറഞ്ഞു.
കൗസാനിയുടെ ഡയറ്റ് പ്ലാന്‍ ഇങ്ങനെ
പ്രഭാതഭക്ഷണം: ഉപ്പുമാവ് അല്ലെങ്കില്‍ ഒരു കഷ്ണം ബ്രഡ്
ഉച്ചഭക്ഷണം: ഒരുകപ്പ് ചോറ്, സബ്സി, 2 കഷ്ണം ചിക്കന്‍ അല്ലെങ്കില്‍ മത്സ്യത്തിന്റെ ഒരു ഭാഗം
അത്താഴം: ഒരു റൊട്ടി, 2 കഷ്ണം ചിക്കന്‍ അല്ലെങ്കില്‍ ഒരു കഷണം മീന്‍
ഈ ഡയറ്റ് പ്ലാന്‍ തുടര്‍ച്ചയായി പരീക്ഷിക്കുകയും ദിവസവും മുപ്പത് മിനിട്ട് നടക്കുകയും കൂടി ചെയ്താല്‍ എല്ലാവരുടെയും വണ്ണം കുറയുമെന്ന് കൗസാനി ഉറപ്പു നല്കുന്നു.
Post Your Comments